കെ.സി. വേണുഗോപാൽ

 
Kerala

"ഈശ്വര വിശ്വാസമില്ലാത്തവർക്ക് ഭക്തി സ്വര്‍ണത്തോടായിരിക്കും": യഥാര്‍ഥ കള്ളന്മാരെ ജനം തിരിച്ചറിഞ്ഞുവെന്ന് കെസി വേണുഗോപാല്‍

കിട്ടുന്ന എല്ലാ വഴികളും തേടുന്നതാണ് അവരുടെ പുതിയ മാര്‍ക്‌സിസം തിയറിയെന്നും വേണുഗോപാല്‍ പരിഹസിച്ചു.

Thiruvananthapuram Bureau

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യഥാർഥ കള്ളന്മാരെ ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇനിയും കൂടുതല്‍ പേരുകള്‍ പുറത്തുവരുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഇത് വിശ്വാസത്തിനെതിരെയുള്ള ഒരു കടന്നാക്രമണമാണ്. ഈശ്വര വിശ്വാസമില്ലാത്തവര്‍ ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കുമ്പോള്‍ അവര്‍ക്ക് ദൈവത്തോടല്ല, ദൈവത്തിന്‍റെ മുമ്പിലുള്ള സ്വര്‍ണത്തോടായിരിക്കും ഭക്തിയെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തിനായി വരെ എന്തൊക്കെ പ്രലോഭനങ്ങള്‍ നല്‍കാന്‍ സിപിഎം തയ്യാറാകുന്നുവെന്നത് അവര്‍ തന്നെ തുറന്നു കാട്ടിയിരിക്കുകയാണ്. കിട്ടുന്ന എല്ലാ വഴികളും തേടുന്നതാണ് അവരുടെ പുതിയ മാര്‍ക്‌സിസം തിയറിയെന്നും വേണുഗോപാല്‍ പരിഹസിച്ചു.

ഒരു മാധ്യമ പ്രവര്‍ത്തകനും ഭീകരവാദിയല്ല. മാധ്യമ പ്രവര്‍ത്തകര്‍ നമ്മളെ വിമര്‍ശിക്കും. ചിലപ്പോള്‍ വിമര്‍ശനം അതിരു കടന്നേക്കാം. അതിരെവിടെയെന്ന് നിശ്ചയിക്കേണ്ടത് മാധ്യമ പ്രവര്‍ത്തകരാണ്. നമ്മള്‍ അല്ല. മാധ്യമങ്ങളെ മുഴുവനായി മോശമായി ചിത്രീകരിക്കുന്ന സമീപനത്തോട് യോജിപ്പില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം; കോഴിക്കോട് സ്വദേശി മരിച്ചു

മെഡിക്കൽ കോളജിലെ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത് രണ്ട് ദിവസം, സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

ക്രിസ്മസ് പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞു; ആറ്റിങ്ങലിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി 15കാരി, ഗുരുതര പരിക്ക്

ആന്‍റണി രാജു അയോഗ്യൻ; നിയമസഭ സെക്രട്ടറി വിജ്ഞാപനം ഇറക്കി

കോൺഗ്രസിൽ നിന്ന് അകന്ന് പോയിട്ടില്ല; ചില വാക്കുകൾ അടർത്തിയെടുത്ത് വിവാദമാക്കുന്നുവെന്ന് ശശി തരൂർ