കെ.സി. വേണുഗോപാൽ

 

File

Kerala

"മുഖ്യമന്ത്രി ചര്‍ച്ചകളിൽ താത്പര്യമില്ല"; വ്യവസ്ഥാപിത മാർഗങ്ങളുണ്ടെന്ന് കെ.സി. വേണുഗോപാൽ | Video

കായംകുളത്ത് പാമ്പുകടിയേറ്റ് ജീവന്‍ നഷ്ടപ്പെട്ട സംഭവം നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങളുടെ പോരായ്മയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.

തിരുവനന്തപുരം: മുഖ്യമന്ത്രി ചര്‍ച്ചകളോട് തനിക്ക് താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി കെസി വേണുഗോപാല്‍. പാര്‍ട്ടി താല്‍പ്പര്യം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് പാര്‍ട്ടിക്ക് വ്യവസ്ഥാപിതമായ മാര്‍ഗമുണ്ടെന്നും കെസി വേണുഗോപാല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

കായംകുളത്ത് പാമ്പുകടിയേറ്റ് ജീവന്‍ നഷ്ടപ്പെട്ട സംഭവം നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങളുടെ പോരായ്മയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി അന്വേഷണം നടത്തുകയും ആശുപത്രികളെ സജ്ജമാക്കുകയും വേണം.

പൂരങ്ങളും ഉത്സവങ്ങളും നമ്മുടെ നാടിന്റെ ഭാഗമാണെങ്കിലും ജനങ്ങളുടെ ജീവനാണ് പ്രഥമ പരിഗണന നല്‍കേണ്ടത് എന്നതിനാല്‍, അപകടത്തെ തുടര്‍ന്ന് വെടിക്കെട്ട് വേണ്ടെന്നുവെച്ച പൂരം കമ്മിറ്റിയുടെ തീരുമാനം തീര്‍ത്തും അഭിനന്ദനാര്‍ഹമാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

യുഎസ് - ഇറാൻ സമാധാന കരാർ ഞായറാഴ്ച ഒപ്പുവയ്ക്കും

കെഎസ്ആർടിസിക്ക് ബസ് വാങ്ങിയതിൽ കോടികളുടെ ക്രമക്കേട്?

ചേരികൾ ഒഴിപ്പിക്കുന്നു; ധാരാവിയുടെ മുഖം മാറും

റഷ്യൻ എണ്ണ: യുഎസിന്‍റെയും യൂറോപ്പിന്‍റെയും ഇരട്ടത്താപ്പ് തുറന്നുകാട്ടി ജയശങ്കർ

ഗൾഫിലെ സിബിഎസ്ഇ വിദ്യാർഥികൾക്ക് പ്രത്യേക നയം