ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിക്കുന്ന ‌കെ.സി. വേണുഗോപാൽ. 
Kerala

കെജ്‌രിവാളിന്‍റെ അറസ്റ്റ് ബിജെപിയുടെ അഴിമതി മറയ്ക്കാന്‍: കെ.സി. വേണുഗോപാല്‍

''രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണം ആണ് അജിത് പവാര്‍ നടത്തിയത്. എന്തുകൊണ്ടാണ് അജിത് പവാറിനെ ഇഡി അറസ്റ്റ് ചെയ്യാത്തത്?''

ആലപ്പുഴ: രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണമാണ് ഇലക്റ്ററല്‍ ബോണ്ട് അഴിമതിയെന്നും അത് മറയ്ക്കാന്‍ വേണ്ടിയാണ് ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതെന്നും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാല്‍.

ഇലക്ഷന്‍ കമ്മീഷന്‍ നിയമം പോലും ഭേദഗതി ചെയ്ത്, അത് ഒരു സര്‍ക്കാര്‍ സ്ഥാപനം ആക്കി മാറ്റാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരെ ഇഡിയെ കാണിച്ച് ഭയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണം ആണ് അജിത് പവാര്‍ നടത്തിയത്. എന്തുകൊണ്ടാണ് അജിത് പവാറിനെ ഇഡി അറസ്റ്റ് ചെയ്യാത്തതെന്നും കെസി ചോദിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെ.സി. വേണുഗോപാനിനൊപ്പം സെൽഫിയെടുക്കുന്ന കുട്ടികൾ.

ഇന്ത്യയെ വീണ്ടെടുക്കാനും ജനങ്ങളുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്താനും ജനങ്ങളെ ചേര്‍ത്ത് പിടിയ്ക്കാനുമുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. മണിപ്പൂര്‍ ഇനി എവിടെയും ആവര്‍ത്തിയ്ക്കാന്‍ പാടില്ലെന്നും കെസി പറഞ്ഞു.

'ആംബുലൻസ് വിളിച്ച് പോകാമായിരുന്നില്ലേ?' എഡിജിപിയുടെ ട്രാക്റ്റർ യാത്രയെ വിമർശിച്ച് ഹൈക്കോടതി

ബോംബ് ഭീഷണിയിൽ വലഞ്ഞ് ഡൽഹി; അഞ്ച് സ്കൂളുകൾക്ക് കൂടി ഭീഷണി

ബസ് യാത്രയ്ക്കിടെ 19കാരി പ്രസവിച്ചു; പുറത്തേക്ക് വലിച്ചെറിഞ്ഞ കുഞ്ഞ് മരിച്ചു

''വിളിക്ക്... പുടിനെ വിളിക്ക്...'' ഇന്ത്യക്ക് ഭീഷണിയുമായി നാറ്റോ

മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടു വരാന്‍ മഹാരാഷ്ട്ര; പ്രതിഷേധവുമായി ക്രൈസ്തവ സമൂഹം