ബിജെപിയില്‍ ചേര്‍ന്ന സ്മിത സുന്ദരേശനെ സിപിഎം പുറത്താക്കി

 
Kerala

ബിജെപിയില്‍ ചേര്‍ന്ന സ്മിത സുന്ദരേശനെ സിപിഎം പുറത്താക്കി

സ്മിത നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ക്കല മണ്ഡലത്തില്‍ മത്സരിക്കും

Namitha Mohanan

തിരുവനന്തപുരം: ബിജെപിയില്‍ ചേര്‍ന്ന സ്മിത സുന്ദരേശനെ സിപിഎം പുറത്താക്കി. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് അംഗവും മുന്‍ പ്രസിഡന്‍റും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായിരുന്നു സ്മിത.

സ്മിത നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ക്കല മണ്ഡലത്തില്‍ മത്സരിക്കും. നിലവിൽ ബ്ലോക്ക് അംഗമായിരുന്നു. ഒറ്റൂർ ഡിവിഷൻ അംഗവുമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗമെന്ന പദവി രാജിവെച്ച ശേഷമാണ് ബിജെപിയിൽ ചേരുന്നത്.

സിപിഎമ്മിന്‍റെ മൂല്യച്യുതിയാണ് പാർട്ടി വിടാൻ കാരണമെന്ന് സ്മിത പ്രതികരിച്ചു. സിപിഎമ്മിൽ വ്യക്തി താൽപര്യവും സ്വാർഥ താൽപര്യവും ആണ് ഉള്ളതെന്നും മോദിയുടെ വികസനം ആകർഷിച്ചതുകൊണ്ടാണ് ബിജെപിയിലേക്കെത്തിയതെന്നും സ്മിത പറഞ്ഞു.

മുഖ്യമന്ത്രി തർക്കം: പൊതുവികാരം കണക്കിലെടുക്കില്ല, സാധ്യത കെ.സി. വേണുഗോപാലിന്

സ്വർണം വാങ്ങരുത്, ഇന്ധന ഉപയോഗം കുറയ്ക്കണം, വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം; ആശങ്കയായി പ്രധാനമന്ത്രിയുടെ പുതിയ നിർദേശങ്ങൾ

പാചക വാതക സബ്സിഡി ഇനി എല്ലാവർക്കുമില്ല; ഒഴിവാക്കുന്നത് ആരെയെന്നറിയാം

യുവതിയിൽ നിന്ന് തട്ടിയെടുത്തത് 60 പവൻ സ്വർണവും 12 ലക്ഷം രൂപയും; യുവാവ് അറസ്റ്റിൽ

കെപിസിസി കസേരയ്ക്ക് വേണ്ടിയും വടം വലി; ഖാർഗെയെ വസതിയിലെത്തി കണ്ട് കൊടിക്കുന്നിൽ സുരേഷ്