പുതിയ ബ്രാൻഡിന് പേര് നിർദേശിച്ചത് 40,000 പേർ; സാങ്കേതിക പ്രശ്നം മൂലം എല്ലാം തഴഞ്ഞ് ബെവ്കോ

 
Kerala

പുതിയ ബ്രാൻഡിന് പേര് നിർദേശിച്ചത് 40,000 പേർ; സാങ്കേതിക പ്രശ്നം മൂലം എല്ലാം തഴഞ്ഞ് ബെവ്കോ

പുതിയ ബ്രാൻഡിന്‍റെ പേര് നിർദേശിക്കാൻ ബെവ്കോ പൊതുജനങ്ങൾക്ക് അവസരം നൽകിയിരുന്നു.

നീതു ചന്ദ്രൻ

കോട്ടയം: സംസ്ഥാന സർക്കാർ വിപണിയിലിറക്കുന് മദ്യത്തിന് പേരായതായി റിപ്പോർട്ട്. മലബാർ ഡിസ്റ്ററീസ് എന്ന വിദേശ മദ്യനിർമാണ പ്ലാന്‍റിൽ നിർമിക്കുന്ന മദ്യത്തിന് മലബാർ മിസ്റ്ററി എന്നു പേരു നൽകിയെന്നാണ് റിപ്പോർട്ടുകൾ. പ്ലാന്‍റ് 21നാണ് ഉദ്ഘാടനം ചെയ്യുന്നത്. അന്നു തന്നെ ബ്രാൻഡിന്‍റെ പേരും ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

പുതിയ ബ്രാൻഡിന്‍റെ പേര് നിർദേശിക്കാൻ ബെവ്കോ പൊതുജനങ്ങൾക്ക് അവസരം നൽകിയിരുന്നു. എന്നാൽ അത്തരത്തിൽ പേര് തെരഞ്ഞെടുക്കുന്നതിൽ സാങ്കേതിക തടസങ്ങൾ ഉള്ളതിനാലാണ് മലബാർ മിസ്റ്ററി എന്ന പേര് തെരഞ്ഞെടുത്തിരിക്കുന്നത്.

നാൽപ്പതിനായിരത്തിലധികം പേരുകളാണ് ഇതിനിടെ പൊതുജനങ്ങൾ നിർദേശിച്ചിരിക്കുന്നത്. ദിവസവും 13,500 കെയ്സ് മദ്യം വിപണിയിലിറക്കനാണ് പുതിയ പ്ലാന്‍റിലൂടെ സർക്കാരിന്‍റെ നീക്കം.

ശബരിമല യുവതീപ്രവേശന കേസ് വിധി ഒക്റ്റോബർ ആദ്യവാരം; സൂചന നൽകി ചീഫ് ജസ്റ്റിസ്

ബാബർ അസമിനെ ഇംഗ്ലീഷ് മാധ‍്യമങ്ങളിൽ നിന്നും മാറ്റി നിർത്തണം, പകരം ഷാൻ മസൂദിനെ അയക്കണം; നിർദേശവുമായി മുൻ ക‍്യാപ്റ്റൻ

കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും പ്രശസ്ത ആണവ ശാസ്ത്രജ്ഞനുമായ ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു

വോട്ടർപട്ടികയിൽ നിന്ന് തന്‍റെ പേര് നീക്കിയെന്ന് നടൻ പ്രകാശ് രാജ്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഐപിഎൽ‌ താരം അറസ്റ്റിൽ