ബജറ്റ് അവതരണത്തിൽ നിന്ന്

 
Kerala

കന്നി ബജറ്റിൽ ജനപ്രിയ പ്രഖ‍്യാപനങ്ങളുമായി വിഡിഎസ് സർക്കാർ| LIVE

മിഷൻ സമുദ്ര പദ്ധതി പ്രഖ‍്യാപിച്ച് മുഖ‍്യമന്ത്രി

കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കും

2050-ഓടു കൂടി കേരളത്തെ പൂര്‍ണമായും കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കും.

പാലിന്‍റെ പ്രതിദിന ഉല്‍പാദനം ഉയർത്തും

മൂന്ന് വര്‍ഷത്തിനുള്ളില്‍ പാലിന്‍റെ പ്രതിദിന ഉല്‍പാദനം ഒരു കോടി ലിറ്ററായി ഉയര്‍ത്തും

കേരള ഡിസാസ്റ്റര്‍ റെസിലിയന്‍സ് സെന്‍റർ

പ്രകൃതി ദുരന്തങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സംവിധാനങ്ങള്‍, കാലാവസ്ഥാ മോഡലിംഗ്, ജിയോ സ്‌പേഷ്യല്‍ ഇന്‍റലിജന്‍സ്, റിസ്‌ക് അനലിറ്റിക്‌സ്, അടിയന്തര പ്രതികരണ ഏകോപനം എന്നിവ സമന്വയിപ്പിക്കാന്‍ 'കേരള ഡിസാസ്റ്റര്‍ റെസിലിയന്‍സ് സെന്‍റർ' സ്ഥാപിക്കും.

പാചകകലാ ഇന്‍സ്റ്റിറ്റ‍്യൂട്ട്

കേരളത്തിന്‍റെ തനതായ പാചക കല ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്താന്‍ പാചകകലാ ഇന്‍സ്റ്റിറ്റ്യൂട്ട് (Culinary Institute) സ്ഥാപിക്കും.

ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബ്

പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളുടെ വലിയ തോതിലുള്ള ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഗ്രീന്‍ അമോണിയ, ഗ്രീന്‍ മെഥനോള്‍, ഗ്രീന്‍ ഹൈഡ്രജന്‍ എന്നിവയാക്കി മാറ്റുന്നതിലൂടെ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബായി കേരളത്തെ മാറ്റും.

ലാന്‍ഡ് മാനേജ്‌മെന്‍റ് നയം

ഭൂമിയുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ ലാന്‍ഡ് മാനേജ്‌മെന്‍റ് നയം സര്‍ക്കാര്‍ രൂപീകരിക്കും. മുന്‍കാലങ്ങളില്‍ പ്രസക്തമായിരുന്ന ഭൂനിയമങ്ങള്‍ പരിശോധിക്കുകയും കാലാനുസൃതമായ മാറ്റങ്ങള്‍ ആവശ്യമായവ പരിഷ്‌കരിക്കുകയും ചെയ്യും.

കേരള നോളജ് വാലി

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഒരു പ്രധാന ലക്ഷ്യസ്ഥാനമാക്കി മാറ്റാനും വിദേശത്തെ ലെഗസി യൂണിവേഴ്‌സിറ്റികളെ ഉള്‍പ്പെടെ ആകര്‍ഷിക്കാനും 'കേരള നോളജ് വാലി (Kerala Knowledge Valley)' സ്ഥാപിക്കും.

ബഹിരാകാശ മേഖലയിൽ തൊഴിലവസരം

ബഹിരാകാശ മേഖലയില്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ സാറ്റലൈറ്റ് ടെക്‌നോളജിക്ക് ഊന്നല്‍ നല്‍കിയുള്ള ഗവേഷണ സ്ഥാപനങ്ങള്‍ ആരംഭിക്കും. സ്വകാര്യ സാറ്റലൈറ്റ് നിര്‍മാണ/വിക്ഷേപണ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും.

വണ്‍ കേരള കരുതല്‍ മിഷന്‍

ഗുരുതര രോഗം ബാധിച്ചവര്‍ക്കും സാമ്പത്തിക പരാധീനത അനുഭവിക്കുന്നവര്‍ക്കും തുടര്‍ വിദ്യാഭ്യാസത്തിന് പണമില്ലാത്തവര്‍ക്കും സഹായം നേരിട്ട് എത്തിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമായി 'വണ്‍ കേരള കരുതല്‍ മിഷന്‍' സ്ഥാപിക്കും.

കേരള എംഎസ്എംഇ ഗ്രോത്ത് സ്‌കീം

പതിനായിരത്തോളം എംഎസ്എംഇ സംരംഭങ്ങള്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നല്‍കുന്ന കേരള എംഎസ്എംഇ ഗ്രോത്ത് സ്‌കീമിന് രൂപം നല്‍കും. ഇവര്‍ക്ക് റിവോള്‍വിംഗ് ഫണ്ട്, വിദഗ്ധ മാര്‍ഗ നിര്‍ദേശം എന്നിവ നല്‍കുന്നതിനായി ടെക്‌നോ-മെന്‍റർ / മാനേജ്-മെന്‍റർ മാരുടെ സഹായം ഉറപ്പാക്കും.

മിഷൻ സമുദ്ര

മിഷന്‍ സമുദ്ര കേരളത്തിന്‍റെ സ്ഥാനം ലോക മാരിടൈം ഭൂപടത്തില്‍ രേഖപ്പെടുത്താനുള്ള സമഗ്ര പദ്ധതിയാണ് 'മിഷന്‍ സമുദ്ര'. കേരളത്തെ തുറമുഖ നഗരമാക്കി റോഡ്, സമുദ്രം, റെയില്‍, ഉള്‍നാടന്‍ ജലപാതകള്‍, നിര്‍മാണ മേഖലകള്‍, ഗ്രീന്‍ഫീല്‍ഡ് സിറ്റി, എന്നിവ ബന്ധിപ്പിച്ചുകൊണ്ടുള്ള മാരിടൈം സമ്പദ്വ്യവസ്ഥയിലേക്ക് നമ്മള്‍ മാറ്റും.

ഇതേത്തുടര്‍ന്നുള്ള തൊഴിലവസരങ്ങളില്‍ തീരപ്രദേശ ജനതയ്ക്ക് സംവരണം ഉറപ്പാക്കും. സമുദ്രയാത്രാ ചരിത്രം, കപ്പല്‍ നിര്‍മ്മാണ പാരമ്പര്യം, വാണിജ്യപൈതൃകം, കടല്‍മേഖലാ ജീവിത സംസ്‌കാരം എന്നിവയെ ഒരുമിപ്പിക്കുന്ന ഒരു അന്തര്‍ദേശീയ മാരിടൈം മ്യൂസിയം സ്ഥാപിക്കും.

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി വിവിധ പദ്ധതികൾ

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി ബജറ്റില്‍ വകയിരുത്തിയ തുക കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്നും, പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നുവെന്നും ഉറപ്പുവരുത്തുന്ന നിയമം കൊണ്ടുവരും.

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി പുതിയ ഭവന നിര്‍മാണ പദ്ധതി നടപ്പിലാക്കും.

പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്‍റ് നടത്തും

ബിരുധധാരികൾക്ക് ജോലി

ബിരുദധാരികള്‍ക്ക് വേഗത്തില്‍ ജോലി ലഭിക്കാന്‍ സഹായിക്കുന്ന ബ്രിഡ്ജ് പ്രോഗ്രാമുകളും കോഴ്‌സുകളും നടപ്പിലാക്കും.

റാഗിങ് തടയാൻ പദ്ധതി

റാഗിങ് തടയാന്‍ 'Sidharthan Student Distress App' ആരംഭിക്കും

റാഗിങ് തടയാനും വിദ്യാര്‍ഥികളുടെ ക്ഷേമം ഉറപ്പുവരുത്താനും 'Sidharthan Anti Ragging & Student Welfare Act' നടപ്പാക്കും

സെമസ്റ്റര്‍ ഇന്‍ കേരള പദ്ധതി

വിദേശ വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ വന്നു പഠിക്കാന്‍ അവസരം ഒരുക്കുന്ന 'സെമസ്റ്റര്‍ ഇന്‍ കേരള' പദ്ധതി പുനരാരംഭിച്ച് അക്കാദമിക് ടൂറിസം ശക്തിപ്പെടുത്തും.

ജവഹര്‍ലാല്‍ നെഹ്‌റു സെന്‍റർ ഫോര്‍ സയന്‍റിഫിക് ടെംബര്‍

വിദ്യാര്‍ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനും കേരളത്തെ ഒരു ആഗോള വിജ്ഞാന ഹബ്ബായി മാറ്റുന്നതിനുമായി ജവഹര്‍ലാല്‍ നെഹ്‌റു സെന്‍റർ ഫോര്‍ സയന്‍റിഫിക് ടെംബര്‍ എന്ന ഒരു പുതിയ പദ്ധതി ആവിഷ്‌കരിക്കും

പൂന്തുറയിൽ ഫിഷിങ് ഹാർബർ

പുന്തുറ‍യിൽ ഫിഷിങ് ഹാർബർ ആരംഭിക്കും

ഫർണിച്ചർ ഹബ്

കൊച്ചി, ആലുവ, പെരുമ്പാവൂർ എന്നീ ജില്ലകളെ ഫർണിച്ചർ ഹബ്ബാക്കി മാറ്റുമെന്ന് മുഖ‍്യമന്ത്രി. ഇതിനായി 10 കോടി രൂപ വകയിരുത്തി

ബത്തേരിയിൽ ആർട്സ് ആൻഡ് സയൻസ് കോളെജ്

ബത്തേരിയിൽ ആർട്സ് ആൻഡ് സയൻസ് കോളെജ് ആരംഭിക്കും

മലപ്പുറത്ത് കാൻസർ സെന്‍റർ

മലപ്പുറത്ത് കാൻസർ സെന്‍റർ തുടങ്ങും

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ പദ്ധതി

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ അവൾക്കൊപ്പം പദ്ധതി ആരംഭിക്കും. പൊലീസ് സ്റ്റേഷനുകളിൽ കൂടുതൽ വനിതകളെ എസ്എച്ച്ഒമാരാക്കും

സലിം കുമാറിന് സ്മാരകം

അന്തരിച്ച മലയാള നടൻ സലിം കുമാറിന് എറണാകുളത്ത് സ്മാരകം നിർമിക്കും. ഇതിനു വേണ്ടി 1 കോടി രൂപ വകയിരുത്തി

തൊഴിൽ അവസരങ്ങൾ

തൊഴിൽ അവസരങ്ങൾ ഉണ്ടാക്കാൻ ഗ്ലോബൽ ജോബ് വാച്ച് ടവർ ആരംഭിക്കും. ഇതിനായി 2 കോടി രൂപ വകയിരുത്തി

മത്സ‍്യത്തൊഴിലാളികൾക്കുള്ള അപകട ഇൻഷുറൻസ്

മത്സ‍്യത്തൊഴിലാളികൾക്കുള്ള അപകട ഇൻഷുറൻസ് വർധിപ്പിക്കും

സിയാലിനോട് ചേർന്ന് ഗ്ലോബൽ കൺവെൻഷൻ സെന്‍റർ

സിയാലിനോട് ചേർന്ന് ഗ്ലോബൽ കൺവെൻഷൻ സെന്‍റർ ആരംഭിക്കും

3 ജില്ലകൾ ചേർത്ത് തെക്കൻ കേരള എക്കോണമി കോറിഡോർ

തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകൾ ചേർത്ത് കേരള എക്കോണമി കോറിഡോർ. ഇതിനായി 50 കോടി രൂപ വകയിരുത്തും

പുതിയ ജില്ലകൾ രൂപീകരിക്കും

സംസ്ഥാനത്ത് പുതിയ ജില്ലകൾ രൂപീകരിക്കുമെന്ന് മുഖ‍്യമന്ത്രി. ഇത് പരിശോധിക്കാനായി കമ്മിഷനെ നിയോഗിക്കും

ഇൻക‍്യുബേഷൻ സെന്‍റർ

പുതുതലമുറയുടെ സംരംഭത്തിന് ഇൻക‍്യുബേഷൻ സെന്‍റർ ആരംഭിക്കുമെന്നും ഇതിനായി 10 കോടി വകയിരുത്തിയെന്നും മുഖ‍്യമന്ത്രി

ഹരിപ്പാടും തിരുവനന്തപുരത്തും മെഡിക്കൽ കോളെജ്

ഹരിപ്പാടും തിരുവനന്തപുരത്തും മെഡിക്കൾ കോളെജുകൾ തുടങ്ങുമെന്ന് പ്രഖ‍്യാപനം

കശുവണ്ടി മേഖലയ്ക്ക് കോടികൾ

കശുവണ്ടി മേഖലയ്ക്ക് 56 കോടി രൂപ വകയിരുത്തി

ന‍്യൂനപക്ഷ ക്ഷേമം

ന‍്യൂനപക്ഷ ക്ഷേമത്തിന് 77.91 കോടി രൂപ അനുവദിച്ചു

വാർഷിക പദ്ധതി വിഹിതം കുറച്ചു

വാർഷിക പദ്ധതി വിഹിതം 30, 370 കോടിയായി കുറച്ചു

ശിവഗിരി തീർഥാടനം

ശിവഗിരി തീർഥാടന കൺവെൻഷൻ സെന്‍ററിന് 5 കോടി രൂപ വകയിരുത്തി

തൃശൂരിൽ മ‍്യൂസിക്ക് അക്കാഡമി

ജോൺസൺ മാസ്റ്ററുടെ പേരിൽ തൃശൂരിൽ മ‍്യൂസിക്ക് അക്കാഡമി ആരംഭിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തി

കർഷകർക്കായി വിവിധ പദ്ധതികൾ

ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുമെന്നും യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതി നടപ്പാക്കുമെന്നും മുഖ‍്യമന്ത്രി. ക്ഷീര വികസനത്തിനു വേണ്ടി 102 കോടി രൂപ വകയിരുത്തും

ജെൻസികൾക്കു വേണ്ടി സ്റ്റാർട്ട് അപ്പ് പദ്ധതി

ജെൻസികൾക്കു വേണ്ടി സ്റ്റാർട്ട് അപ്പ് പദ്ധതി ആരംഭിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തും

എം.ടി. വാസുദേവൻ നായരുടെ പേരിൽ കൾ‌ച്ചറൽ പാർക്ക്

സാഹിത‍്യകാരൻ എം.ടി. വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട് കൾ‌ച്ചറൽ പാർക്ക് ആരംഭിക്കും

ആശാ വർക്കർമാരുടെ ഓണറേറിയം

ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുന്നതിനായി 78.45 കോടി രൂപ വകയിരുത്തി

റബർ താങ്ങുവില ഉയർത്തും

റബറിന്‍റെ താങ്ങുവില 250 ആയി ഉയർത്തുമെന്ന് പ്രഖ‍്യാപിച്ച് മുഖ‍്യമന്ത്രി

മണ്ണെണ്ണ സബ്സിഡി വർധിപ്പിക്കും

മണ്ണെണ്ണ സബ്‌സിഡി 75 രൂപയാക്കി വർധിപ്പിക്കുമെന്ന് മുഖ‍്യമന്ത്രി

ഗ്രാമ വികസനം

ഗ്രാമ വികസനത്തിന് 2138.80 കോടി രൂപ

വനം- വന‍്യജീവി വകുപ്പ്

വനം വന‍്യജീവി വകുപ്പിന് 243.85 കോടി രൂപ അനുവദിച്ചു

എൻഡോസൾഫാൻ ദുരന്ത ബാധിതരെ ഏറ്റെടുക്കും

എൻഡോസൾഫാൻ ദുരന്ത ബാധിതരെ ഏറ്റെടുക്കുമെന്ന് മുഖ‍്യമന്ത്രി

തൊഴിലുറപ്പ് പദ്ധതി

തൊഴിലുറപ്പ് പദ്ധതിക്കായി 1422 കോടി രൂപ

ഐഐടി റിസർച്ച് പാർക്ക്

ഐഐടി മദ്രാസ് റിസർച്ച് പാർക്ക് മാത‍്യകയിൽ റിസർച്ച് പാർക്ക്. ഇതിനായി 60 കോടി രൂപ വകയിരുത്തി

വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി

വയനാട് ട്രൈബൽ യൂണിവേഴ്സിറ്റിക്കായി 50 കോടി രൂപ അനുവദിച്ചു

മനുഷ‍്യ മൃഗ സംഘർഷം കുറയ്ക്കും

കടുവ, പുലി സെൻസസ് നടത്തും

പ്രിയദർശിനി പദ്ധതി

സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന‍്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതിക്കായി 600 കോടി രൂപ വകയിരുത്തും

കപ്പൽ നിർമാണ കേന്ദ്രം

മദർഷിപ്പ് നിർമാണം ല‍ക്ഷ‍്യമിട്ട് കപ്പൽ നിർമാണ കേന്ദ്രം നടപ്പാക്കുമെന്ന് മുഖ‍്യമന്ത്രി

മലബാറിൽ ഫുട്ബോൾ സ്റ്റേഡിയം

മലബാറിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം ആരംഭിക്കാൻ 50 കോടി രൂപ വകയിരുത്തി

ഉമ്മൻ ചാണ്ടി ആരോഗ‍്യ ഇൻഷുറൻസ്

മുൻ മുഖ‍്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ സൗജന‍്യ ഇൻഷുറൻസ് പദ്ധതി പ്രഖ‍്യാപിച്ച് മുഖ‍്യമന്ത്രി

വിമാനത്താവള വികസനത്തിന് 200 കോടി. 4 വിമാനത്താവങ്ങളെ ഏകോപിപ്പിച്ച് പദ്ധതി

 ഇൻവെസ്റ്റ് കേരളം സെൽ‌ നിക്ഷേപങ്ങൾക്ക് തടസം ഇല്ലാതാക്കുമെന്നും ഭൂമി ഏറ്റെടുക്കലിലെ തടസങ്ങൾ മാറ്റുമെന്നും മുഖ‍്യമന്ത്രി

യുഡിഎഫ് സർക്കാരിന്‍റെ കന്നി ബജറ്റ് അവതരണത്തിന് തുടക്കം. വ‍്യക്തമായ ജനവിധിയോടെ വന്ന സർക്കാർ ആണിതെന്നും പുതുയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞുകൊണ്ടായിരുന്നു മുഖ‍്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരണത്തിന് തുടക്കമിട്ടത്.

വിഡിഎസ് സർക്കാരിന്‍റെ കന്നി ബജറ്റിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഇളവ്; വാഹനപ്രേമികൾക്ക് ആശ്വാസം

ടെലഗ്രാം നിരോധനം ശരിവച്ച് ഡൽഹി ഹൈക്കോടതി

സംസ്ഥാനത്ത് 5 ദിവസത്തിനുള്ളിൽ ജവാൻ റം ഉത്പാദനം പുനരാരംഭിക്കും; ബെവ്കോ നേരിട്ട് കുപ്പി വാങ്ങും

കേരള നോളജ് വാലി പദ്ധതിക്ക് 100 കോടി, വയോജനവകുപ്പിന് 10 കോടി; നിയമസഭയില്‍ വി.ഡി. സതീശൻ ബജറ്റ് അവതരണം ആരംഭിച്ചു

ഓപ്പറേഷന്‍ തൂഫാന് 10 കോടി, സലിം കുമാറിന് കൊച്ചിയില്‍ സ്മാരകം