കേരളത്തിലെ എല്ലാ മേഖലകളും ന്യൂ നോർമൽ; ബജറ്റ് അവതരണം തുടങ്ങി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്നു. കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റാണിത്.
ക്ഷേമ പദ്ധതികൾക്കും വികസനത്തിനും സർക്കാർ മുൻതൂക്കം നൽകിയിട്ടുണ്ടെന്നും സ്ത്രീകൾക്കും വിദ്യാർഥികൾക്കുമായി ധനസഹായ പദ്ധതികൾ അവതരിപ്പിച്ചെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു. കേരളത്തിലെ എല്ലാ മേഖലകളും ന്യൂ നോർമലാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തെ ശ്വാസം മുട്ടിക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്നും എന്നാൽ അതിനെയെല്ലാം കേരളം മറികടന്നു. ക്ഷേമപെൻഷന് 14500 കോടി രൂപ മാറ്റിവച്ചു. ആശാ വർക്കർമാർക്ക് 1000 രൂപ വർധിപ്പിച്ചു. സാക്ഷര പ്രേരകുമാർക്ക് 1000 രൂപ പ്രതിമാസം വർധിപ്പിച്ചു. കണക്‌ട് റ്റു വർക്കിന് 400 കോടി രൂപ പ്രഖ്യാപിച്ചു. അങ്കണവാടി വർക്കർമാർക്ക് 1000 രൂപയും ഹെൽപ്പർമാർക്ക് 500 രൂപയും വർധിച്ചു.