കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് ഇടിച്ചു കയറി; മൂന്നു പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

 
Kerala

കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് ഇടിച്ചു കയറി; മൂന്നു പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

കൊടുങ്ങല്ലൂരിൽ നിന്നും തൃശൂരിലേക്കുള്ള അൽ-അസ ബസാണ് അപകടത്തിൽ പെട്ടത്

ചേർപ്പ്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ചു ക‍യറി മൂന്നു സ്ത്രീകൾക്ക് പരുക്ക്. തൃശൂർ-കൊടുങ്ങല്ലൂർ റോഡിൽ ശനിയാഴ്ച 12 മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.

കൊടുങ്ങല്ലൂരിൽ നിന്നും തൃശൂരിലേക്കുള്ള അൽ-അസ ബസാണ് അപകടത്തിൽ പെട്ടത്. ബസിലുണ്ടായിരുന്ന ജീവനക്കാർ ഓടിരക്ഷപ്പെട്ടു. ഡ്രൈവർക്ക് പിന്നാലെ നാട്ടുകാർ ഏറെ ദൂരം പിന്തുടർന്നെങ്കിലും പിടികൂടാനായില്ല.

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി