കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല

 

file image

Kerala

ഡൽഹിയിൽ സതീശന് വൻ സ്വീകരണം; സണ്ണി ജോസഫിനും കെ.സി. വേണുഗോപാലിനുമെതിരേ പ്രകോപന മുദ്രാവാക്യം

ഈ ബഹളമയത്തിനിടെ രമേശ് ചെന്നിത്തലയുടെ അസാന്നിധ്യം ശ്രദ്ധേയമായി

Namitha Mohanan

ന്യൂഡൽഹി: മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനിടെ ഡൽഹിയിൽ നാടകീയ സംഭവങ്ങൾ‌. വെള്ളിയാഴ്ച വൈകിട്ട് ഹൈക്കമാൻഡിനെ കാണാൻ നേതാക്കൾ‌ ഡൽഹിയിലെത്തിയപ്പോഴാണ് സംഭവം.

സതീശൻ അനുകൂലികൾ കെ.സി. വേണുഗോപാലിനും സണ്ണി ജോസഫിനുമെതിരേ പ്രകോപന മുദ്രാവാക്യം വിളിച്ചുവെന്നാണ് ആരോപണം. കേന്ദ്ര നേതൃത്വത്തിന്റെ വിളി വന്നതിനെത്തുടർന്നാണ് വി.ഡി. സതീശൻ, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർ വെള്ളി‍യാഴ്ച രാത്രിയോടെ ഡൽഹിയിലെത്തിയത്. ശനിയാഴ്ച നടക്കുന്ന നിർണായക യോഗത്തിൽ പങ്കെടുക്കാനാണ് ഇവരെത്തിയത്.

ഡൽഹിയിൽ സതീശന് ആവേശകരമായ സ്വീകരണം ലഭിച്ചപ്പോൾ സണ്ണി ജോസഫിനും കെസിക്കും കിട്ടിയത് വിദ്വേഷ മുദ്രാവാക്യങ്ങളും. കേരളത്തെ നയിക്കാൻ സതീശനെ അനുവദിക്കണമെന്നും അതിനെതിരെ ആര് പ്രവർത്തിച്ചാലും അവർക്കെതിരെയുള്ള പ്രതിഷേധമായി ഇതിനെ കണക്കാക്കാമെന്നുമായിരുന്നു പ്രവർത്തകരുടെ ആവശ്യം.

എന്നാൽ ഈ ബഹളമയത്തിനിടെ രമേശ് ചെന്നിത്തലയുടെ അസാന്നിധ്യം ശ്രദ്ധേയമായി. സാധാരണയായി ഡൽഹിയിലെത്തുമ്പോൾ ചെന്നിത്തല താമസിക്കുന്ന കേരള ഹൗസിലെ 204-ാം മുറി അദ്ദേഹത്തിനായി ബുക്ക് ചെയ്തിരുന്നെങ്കിലും ചെന്നിത്തല അവിടെ താമസിക്കാൻ തായാറായില്ല. പകരം അദ്ദേഹം തന്‍റെ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോയതായാണ് വിവരം.

പത്തനംതിട്ടയിൽ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി 28കാരിയെ പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ

തമിഴ്നാട്ടിൽ വില പേശി വിസികെ, കത്ത് നൽകില്ലെന്ന് ലീഗ്; കര കയറാനാകാതെ വിജയ്

തമിഴ്നാട്ടിൽ വീണ്ടും ട്വിസ്റ്റ്; വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ലോക്ഭവൻ, സത്യപ്രതിജ്ഞ വൈകും

ചാലക്കുടി പാലം ശനിയാഴ്ച മുതൽ വീണ്ടും അടച്ചിടും; ഗതാഗത നിയന്ത്രണം

"പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് കാര്യമില്ല"; മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് വെള്ളാപ്പള്ളി