പി.ജെ. ജോസഫ് | ജോസ് കെ. മാണി

 
Kerala

മുന്നണി വികസനം അജണ്ടയിലില്ല, അടിത്തറ നഷ്ടപ്പെട്ടവരെ പാർട്ടിക്ക് വേണ്ട; ജോസ് കെ. മാണിക്കെതിരേ പി.ജെ. ജോസഫ്

കേരള കോൺഗ്രസ് എമ്മിനെ ഇനിയും പാർട്ടിയിലേക്ക് ക്ഷണിക്കുന്ന നയം ആവർത്തിക്കരുതെന്നും ജോസഫ് വിഭാഗം പ്രതികരിച്ചു

Namitha Mohanan

തൊടുപുഴ: ജോസ് കെ. മാണിക്ക് മറുപടി ഇല്ലെന്ന് പി.ജെ. ജോസഫ്. മുന്നണി വികസനം അജണ്ടയിലില്ലെന്നും അടിത്തറ നഷ്ടപ്പെട്ടവരെ പാർട്ടിയിലെടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ജനകീയ അടിത്തറ ശക്തിപ്പെടുത്തുക മാത്രമാണ് യുഡിഎഫിന്‍റെ ലക്ഷ്യം.മുന്നണി വികസനം ആദ്യം ചർച്ച ചെയ്യേണ്ടത് യുഡിഎഫിലാണെന്നും ഇതുവരെ അത്തരമൊരു ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കണക്കുകൾ ജോസ് കെ. മാണി വളച്ചൊടിക്കുകയാണ്. കേരള കോൺഗ്രസ് എമ്മിനെ ഇനിയും പാർട്ടിയിലേക്ക് ക്ഷണിക്കുന്ന നയം ആവർത്തിക്കരുതെന്നും ജോസഫ് വിഭാഗം പ്രതികരിച്ചു. കേരള കോൺഗ്രസ് എമ്മിന്‍റെ മുന്നണി പ്രവേശനത്തെ തുടക്കം മുതൽ ജോസഫ് വിഭാഗം എതിർത്തിരുന്നു.

ജോസ് കെ. മാണി മുന്നണി പ്രവേശത്തെക്കുറിച്ച് നടത്തിയ പരാമർശം ജോസഫ് വിഭാത്തെ കൂടുതൽ ചൊടിപ്പിച്ചു. യുഡിഎഫിലേക്കില്ല ഇടതിനൊപ്പം ഉറച്ച് നിൽക്കുമെന്നും ജോസ് കെ. മാണി പ്രതികരിച്ചിരുന്നു.

പൾസർ സുനിക്കൊപ്പമുള്ള ദിലീപിന്‍റെ ചിത്രം പൊലീസ് ഫോട്ടോഷോപ്പിൽ നിർമിച്ചത്; പുരുഷന്മാരെ വേട്ടയാടരുതെന്ന് രാഹുൽ ഈശ്വർ

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ അറസ്റ്റിൽ

മാർട്ടിൻ പങ്കുവച്ച വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അതിജീവിതയുടെ പരാതി; വീഡിയോ പ്രചരിപ്പിച്ച ലിങ്കുകളും ഹാജരാക്കി

ഡൽഹിയിലെ വായു മലിനീകരണം; നിർമാണ തൊഴിലാളികൾക്ക് 10000 രൂപയുടെ ധനസഹായം, ഓഫീസുകളിലെ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ബോണ്ടി ബീച്ച് വെടിവയ്പ്പ്; പ്രതിക്കെതിരേ ഭീകരവാദവും കൊലപാതകവും ഉൾപ്പടെ 59 കുറ്റങ്ങൾ ചുമത്തി