എഡിജിപി രവദ ചന്ദ്രശേഖർ

 
Kerala

സംസ്ഥാന പൊലീസ് മേധാവിയുടെ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടി; സേനയിൽ 51 അധിക തസ്തികകള്‍

പ്രകാശ് സിങ്ങ് കേസിലെ സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കാലാവധി നീട്ടിയത്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി രവദ ചന്ദ്രശേഖറിന്‍റെ നിയമനം ഒരു വര്‍ഷത്തേക്കു കൂടി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രകാശ് സിങ്ങ് കേസിലെ സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കാലാവധി നീട്ടിയത്.

നിയമനം 2026 ജൂൺ 30ന് വിരമിക്കേണ്ടിയിരുന്ന അദ്ദേഹത്തിന് 2027 ജൂൺ 30 വരെയാണ് നിയമനം നീട്ടി നല്‍കുന്നത്. ഇതിനൊപ്പം പൊലീസ് വകുപ്പിലെ കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍‌മാരുടെ തുല്യ എണ്ണം തസ്തികകള്‍ അപ്ഗ്രേഡ് ചെയ്ത് നാല് സബ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍, 12 അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍, 35 ഹെഡ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്നിങ്ങനെ 51 അധിക തസ്തികകള്‍ സൃഷ്ടിക്കും.

പ്രമോഷന്‍ തസ്തികകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫീഡര്‍ തസ്തികകളുടെ എണ്ണത്തിലെ അപര്യാപ്തതയും ജീവനക്കാരുടെ പ്രമോഷനിലെ സ്തംഭനാവസ്ഥയും കണക്കിലെടുത്താണിതെന്നാണ് സർക്കാർ വിശദീകരണം.

ഈയാഴ്ച കനത്ത മഴ; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

മുഖ്യമന്ത്രിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ്: പ്രിൻസിപ്പലിന്‍റെ സസ്പെൻഷൻ പിൻവലിച്ചു

വേനലവധി കഴിഞ്ഞു, സ്കൂളുകൾ തുറക്കുന്നു

''എപ്പോഴും ഡിക്ഷനറി നോക്കി സംസാരിക്കാൻ പറ്റുമോ?'' ട്രോളൻമാർ പണി തുടരട്ടെയെന്ന് തിരുവഞ്ചൂർ

മന്ത്രിമാർക്ക് ജില്ലാ ചുമതലകൾ വീതിച്ചു നൽകി