സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 16 പൈസയുടെ വർധന  representative image
Kerala

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 16 പൈസയുടെ വർധന

പുതുക്കിയ നിരക്ക് ഡിസംബർ 5 മുതൽ പ്രാബല്ല്യത്തിൽ വന്നു

Ardra Gopakumar

തിരുവനന്തപുരം: ജനങ്ങൾക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഡിസംബർ 5 മുതൽ പ്രാബല്ല്യത്തിൽ വന്നതായാണ് റെഗുലേറ്ററി കമ്മീഷൻ അറിയിച്ചു.

ഈ വര്‍ഷം ജൂണില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ബിപിഎല്ലുകാർക്കും നിരക്ക് വർധന ബാധകമാണ്. കാർഷിക ആവശ്യത്തിനുള്ള വൈദ്യുതി നിരക്കിലും വർധനയുണ്ടായിട്ടുണ്ട്. യൂണിറ്റിന് 5 പൈസയാണ് വർധിപ്പിച്ചത്.

അതേസമയം, അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ മുതൽ (2025-2026) യൂണിറ്റിന് 12 പൈസയും വർദ്ധിപ്പിക്കും. 2016ല്‍ ഇടതു സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ഇത് അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്.

പുതുക്കിയ നിരക്ക്

നിലവിലുള്ള നിരക്ക്, സിം​ഗിള്‍ ഫെയ്‌സ് ത്രീ ഫെയ്‌സ് ഫക്‌സഡ് ചാര്‍ജ്, എനര്‍ജി ചാര്‍ജ് എന്ന ക്രമത്തില്‍

50 യൂണിറ്റ് വരെ - 40 - 100 - 3.25, 2024 - 25 - 45 - 120 - 3.30, 2025 - 26 - 50 - 130 - 3.35

51 മുതല്‍ 100 വരെ - 65 - 140 - 4.05, 2024 - 25 - 75 - 160 - 4.15, 2025 - 26 - 85 - 175 - 4.25

101 മുതല്‍ 150 വരെ - 85 - 170 - 5.10, 2024 - 25 - 95 - 190 - 5.25, 2025 - 26 - 105 - 205 - 5.35

151 മുതല്‍ - 200 വരെ - 120 - 180 - 6.95, 2024 -25 - 130 - 200 - 7.10 , 2025-26 - 140 - 215 - 7.20, 2025 - 26 - 140 - 215 - 7.20

200 മുതല്‍ 250 വരെ - 130 - 200 - 8.20, 2024 - 25 - 145 - 220 - 8.35, 2025 - 26 - 160 - 235 - 8.50

300 വരെ - 150 - 205 - 6.40, 2024 - 25 - 190 - 225 - 6.55, 2025 - 26 - 220 - 240 - 6.75

350 വരെ - 175 - 210 - 7.25, 2024 - 25 - 215 - 235 - 7.40, 2025 - 26 - 240 - 250 - 7.60

400 യൂണിറ്റ് വരെ - 200 - 235 - 7.90, 2024 - 25 - 235 - 240 - 7.75, 2025 - 26 - 260 - 260 - 7.95

500 യൂണിറ്റ് വരെ - 230 - 235 - 7.90, 2024 - 25 - 265 - 265 - 8.05, 2025 - 26 - 285 - 285 - 8.25

500ന് മുകളില്‍ - 260 - 260 - 8.80, 2024 - 25 - 290 - 290 - 9.00, 2025 - 26 - 310 - 310 - 9.20

നിരക്ക് വർധനയില്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥ: മന്ത്രി

വൈദ്യുതി നിരക്ക് വർധന ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ.കൃ‍ഷ്ണൻകുട്ടി. നിരക്ക് വർധനയില്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണ്. നിലവിൽ തന്നെ വലിയ വില കൊടുത്താണ് വൈദ്യുതി വാങ്ങുന്നത്. നിരക്ക് വർധിപ്പിച്ചാലും പകൽ സമയങ്ങളിൽ ഇളവുണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

യുഎഇയിൽ ഭൂചലനം

ഛത്തീസ്ഗഢിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി മരണം

സംസ്ഥാനത്ത് പാൽ വില കൂടും; തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം പ്രാബല്യത്തിലെന്ന് മന്ത്രി

ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; തലയിലെ പരുക്ക് ഗുരുതരം

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്: വിചാരണ തുടരാൻ സുപ്രീംകോടതി നിർദേശം