VD Satheesan

 

file image

Kerala

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; വകുപ്പുകൾക്ക് കർശന നിർദേശം നൽകി ധനവകുപ്പ്

"ലാഭകരമല്ലാത്ത പദ്ധതികൾ വേണ്ട, അറ്റക്കുറ്റപ്പണികൾ നിലവിൽ ഒഴിവാക്കണം, ഈ വർഷത്തെ എസ്റ്റിമേറ്റ് തുക യഥാർഥ ബജറ്റ് തുകയേക്കാൾ കൂടാൻ പാടില്ല"

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നതെന്നും ചെലവുചുരുക്കൽ വേണ്ടിവരുമെന്നും ധനവകുപ്പ്. ശമ്പള ചെലവുകള്‍ കൃത്യമായി കണക്കാക്കണം. പ്രതിസന്ധി കണക്കിലെടുത്ത് കടുത്ത അച്ചടക്കം പാലിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം, ചെലവ് കൂടാതെ ശ്രദ്ധിക്കണം തുടങ്ങിയ നിർദേശങ്ങളാണ് വിവിധ വകുപ്പുകൾക്ക് നൽകിയ സർക്കുലറിലുള്ളത്.

ലാഭകരമല്ലാത്ത പദ്ധതികൾ വേണ്ട, അറ്റക്കുറ്റപ്പണികൾ നിലവിൽ ഒഴിവാക്കണം, ഈ വർഷത്തെ എസ്റ്റിമേറ്റ് തുക യഥാർഥ ബജറ്റ് തുകയേക്കാൾ കൂടാൻ പാടില്ല, അധികം വരുന്ന ജീവനക്കാരെ പിരിച്ചുവിടേണ്ട പുതുതായി വരുന്ന ഒഴിവുകളിലേയ്ക്ക് നിയമിക്കാം എന്നിവയൊക്കെയാണ് നിർദേശങ്ങൾ. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് തയാറാക്കാന്‍ നല്‍കിയ നിര്‍ദേശങ്ങളുടെ കൂട്ടത്തിലാണ് സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പരാമര്‍ശിക്കുന്നത്.

നികുതി, നികുതിയേതര കുടിശ്ശിക, അതിനുള്ള കാരണം, പിരിച്ചെടുക്കാൻ എടുത്ത നടപടികള്‍ എന്നിവ അറിയിക്കണം. ശമ്പളം ഒഴികെയുള്ള പദ്ധതിയേതര ചെലവ് മുൻ വര്‍ഷത്തിൽ നിന്ന് കൂടരുത്. പദ്ധതികളെ വകുപ്പ് മേധാവികള്‍ വിമര്‍ശനാത്മകമായി വിലയിരുത്തണമെന്നും ധനവകുപ്പ് നിർദേശിക്കുന്നു.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും