Veena George 

file image

Kerala

നിർണായക തീരുമാനവുമായി ആരോഗ്യ വകുപ്പ്; എസ്എംഎ രോഗത്തിനുള്ള സൗജന്യ മരുന്ന് 25 വയസ് വരെയാക്കി

ജനിതക പരിശോധനയിലൂടെ എസ്എംഎ ടൈറ്റ് 2 സ്ഥിരീകരിച്ച രോഗികളെയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

Namitha Mohanan

തിരുവനന്തപുരം: കേരളത്തിന്‍റെ അപൂർവ രോഗ സംരക്ഷണ പദ്ധതിയായ കെയറിന്‍റെ ഭാഗമായ വിലകൂടിയ റിസ്ഡിപ്ലാം മരുന്ന് പിന്തുണ 25 വയസ് വരെയാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 12 വയസ് വരെ നൽകിയിരുന്ന മരുന്നാണ് ആരോഗ്യവകുപ്പ് 25 വയസുവരെ ഉയർത്തിയത്.

ജനിതക പരിശോധനയിലൂടെ എസ്എംഎ ടൈറ്റ് 2 സ്ഥിരീകരിച്ച രോഗികളെയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഗികളും കൂട്ടായ്മകളും ദീർഘകാലമായി മുന്നോട്ട് വച്ച ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇതിനായി കഴിഞ്ഞ ബജറ്റിൽ 30 കോടി രൂപ വകമാറ്റിയിരുന്നു. ഇതോടെ കേരളത്തിൽ രോഗം ബാധിച്ച 80 ശതമാനം രോഗികൾക്കും സൗജന്യ മരുന്ന് ലഭ്യമാവുമെന്ന് മന്ത്രി അറിയിച്ചു.

പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി സുഖ്‌ബീർ സിങ് ബാദലിന് നേരെ ആക്രമണം; കൈയ്ക്ക് പരുക്ക്

ഇക്വഡോറിൽ 469 കിലോ കൊക്കെയ്ൻ പിടികൂടി; പാക്കറ്റുകളിൽ ഫുട്ബോൾ താരം എർലിങ് ഹാലൻഡിന്‍റെ ചിത്രം

തൊട്ടടുത്ത ക്ലാസിലെ ശബ്‌ദം പ്രകോപനമായി; വിദ‍്യാർഥിനികളെ ക്രൂരമായി മർദിച്ച് അധ‍്യാപിക, കേസ്

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശക്തമായ മഴ; വിവിധ ജില്ലകളിൽ യെലോ അലർട്ട്

"ഞാൻ പ്രസംഗിച്ച വേദിയിൽ ബിജെപി ശുദ്ധികലശം നടത്തി"; ദളിതർക്ക് ഈ രാജ്യത്ത് ഒരു സ്ഥാനവുമില്ലെയെന്ന് മല്ലികാർജുൻ ഖാർഗെ