High Court file
Kerala

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സർക്കാർ; വിമർശിച്ച് ഹൈക്കോടതി

കെഎസ്ആർടിസിക്ക് നൽകിയ 360 കോടി രൂപ തിരികെ നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കെടിഡിഎഫ്സി സർക്കാരിനെ അറിയിച്ചു

MV Desk

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സർക്കാർ ഹൈക്കോടതിയിൽ . സർക്കാർ സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നു പോവുന്നതെന്നും ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്‍റെ കേസിൽ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ പറഞ്ഞു. നാടിനെ മോശമാക്കുന്നതാണ് സർക്കാരിന്‍റെ സത്യവാങ്മൂലമെന്ന് കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു.

കേരളത്തിന് പുറത്ത് ഇത് സംസ്ഥാനത്തിന് മോശമല്ലെയെന്നും സാമ്പത്തിക അടിയന്തരാവസ്ഥയാണോയെന്നും കോടതി ചോദിച്ചു. ഭരണഘടനാ വായിച്ചിട്ടുണ്ടോ എന്നു ചോദിച്ച കോടതി അധിക സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാരിനോട് ആവശ്യപ്പെട്ടു. ഹർജി പത്തു ദിവസത്തിനകം വീണ്ടും പരിഗണിക്കാനായി മാറ്റി.

കെഎസ്ആർടിസിക്ക് നൽകിയ 360 കോടി രൂപ തിരികെ നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കെടിഡിഎഫ്സി സർക്കാരിനെ അറിയിച്ചു. ആ തുക നിലവിൽ പലിശയടക്കം 900 കോടിയിലെത്തി. എന്നാൽ പണം നൽകാനില്ലെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. തുടർന്ന് സർക്കാർ തന്നെ തുക നൽകണമെന്ന് കെടിഡിഎഫ്സി ആവശ്യപ്പെടുകയായിരുന്നു.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്