കളമശേരി സ്ഫോടന സ്ഥലത്തുനിന്നുള്ള ദൃശ്യം 
Kerala

കളമശേരി സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം

മുഖ്യമന്ത്രിയുടെ ദുരാതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം നൽകുക

തിരുവനന്തപുരം: കളമശേരി സാമ്ര കൺവെഷൻ സെന്‍ററിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രിയുടെ ദുരാതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം നൽകുക. സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവും അനുവദിക്കും. ഒക്‌ടോബർ 29 ന് നടന്ന സ്ഫോടനത്തിൽ അഞ്ചുപേരാണ് മരണമടഞ്ഞത്. ഒരു സ്ര്തീ അപകടസമയത്തും ബാക്കിയുള്ളവർ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

ഇതിനു പുറമേ പിണറായി ഗ്രാമപഞ്ചായത്തിന്‍റെ കൈവശമുള്ള ഭൂമിയിൽ നിന്ന് 25 സെന്‍റ് സ്ഥലം പൊലീസ് സ്റ്റേഷൻ നിർമാണത്തിന് വിട്ടു നൽകാമെന്ന ഗ്രാമപഞ്ചായത്തിന്‍റെ ശുപാർശയും മന്ത്രിസഭാ അംഗീകരിച്ചു. കേരള ആർട്ടിസാൻസ് ഡെവലപ്മെന്‍റ് കോർപറേഷനുള്ള 6 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടി കാലാവധി 2022 ഡിസംബർ 21 മുതൽ അഞ്ചുവർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു നൽകും. കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷനു വായ്പ ലഭിക്കുന്നതിന് 100 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരണ്ടിയും അനുവദിക്കും.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ