കെഎസ്ആർടിസിക്ക് വീണ്ടും സർക്കാർ ധനസഹായം

 

file image

Kerala

കെഎസ്ആർടിസിക്ക് വീണ്ടും സർക്കാർ ധനസഹായം

അഞ്ചാഴ്‌ചയിൽ 245.86 കോടി രൂപയാണ്‌ കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി നൽകിയത്‌

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 103.24 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പെൻഷൻ വിതരണത്തിനായി 73.24 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 30 കോടി രൂപയുമാണ്‌ അനുവദിച്ചത്‌.

അഞ്ചാഴ്‌ചയിൽ 245.86 കോടി രൂപയാണ്‌ കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി നൽകിയത്‌. ഈ സർക്കാരിന്‍റെ കാലത്ത്‌ 6307 കോടിയോളം രൂപ കെഎസ്‌ആർടിസിക്ക്‌ സഹായമായി അനുവദിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 1612 കോടി രൂപ നൽകി. ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്‌ക്കുപുറമെ 676 കോടി രൂപ അധികമായും ലഭ്യമാക്കി.

ആസൂത്രിത നീക്കം, തെളിവുകളുണ്ട്; നിയമപരമായി നേരിടുമെന്ന് വേടൻ

അമ്മ തെരഞ്ഞെടുപ്പ്; ജഗദീഷ് മത്സരത്തിൽ നിന്ന് പിന്മാറും

ഫ്രാൻസിനും ബ്രിട്ടനും പുറമെ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനൊരുങ്ങി ക‍്യാനഡ

ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; നടി മാല പാർവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വേടനെതിരേ ബലാത്സംഗ കേസ്