Kerala

തുർക്കിക്ക് കേരളം 10 കോടി കൈമാറി

തിരുവനന്തപുരം: ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിയുടെ ദുരിതാശ്വാസത്തിനായി, കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പത്ത് കോടി രൂപ കേരളം കൈമാറി. സംസ്ഥാന സര്‍ക്കാര്‍, വിദേശകാര്യമന്ത്രാലയത്തിന്‍റെ അക്കൗണ്ടിലേക്കാണ് തുക കൈമാറിയത്.

തുര്‍ക്കിക്ക് 10 കോടി രൂപ നല്‍കാന്‍ തീരുമാനിച്ച കാര്യം ഫെബ്രുവരി 17ന് കേരളം വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് തുക വിദേശകാര്യമന്ത്രാലയത്തിന്‍റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്‍കി. കേരളത്തിന്‍റെ വിഹിതമാണെന്ന് അറിയിച്ച് തുക കൈമാറാമെന്നും അറിയിച്ചു.

തുക അനുവദിച്ചുകൊണ്ട് ഏപ്രില്‍ നാലാം തീയതി ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം തുക കൈമാറിയത്. പ്രളയവും പ്രകൃതി ദുരന്തങ്ങളും ഉണ്ടായ ഘട്ടത്തില്‍ കേരളത്തിനായി ലോകത്തിന്‍റെ വിവിധ കോണുകളില്‍നിന്ന് വന്ന സഹായത്തെ നന്ദിയോടെ ഓര്‍ക്കുകയാണെന്ന മുഖവുരയോടെയായിരുന്നു ബജറ്റില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ തുര്‍ക്കിക്കായുള്ള ദുരിതാശ്വാസ തുക പ്രഖ്യാപിച്ചത്.

മലപ്പുറത്ത് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച മധ്യവയസ്കന് സൂര്യാഘാതമേറ്റു

തമിഴ്നാട്ടിൽ കരിങ്കൽ ക്വാറിയിൽ സ്ഫോടനം; 4 മരണം

വരൂ..കേരളത്തിലേക്ക് പോകാം, ലണ്ടനിലെ ഡബിൾഡക്കർ ബസുകളിൽ ആലപ്പുഴയും ഹൗസ്ബോട്ടും

ഡൽഹിയിലെ അൻപതോളം സ്കൂളുകളിൽ ബോംബ് ഭീഷണി

മെമ്മറി കാർഡ് കാണാനില്ല, കെഎസ്ആർടിസി ബസിലെ സിസിടിവിയിൽ ദൃശ്യങ്ങളില്ലെന്ന് പൊലീസ്: ദുരൂഹത