തദ്ദേശ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി, എല്ലാ ജില്ലകളിലും 70 ശതമാനം പോളിങ്

 
Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി, എല്ലാ ജില്ലകളിലും 70 ശതമാനം പോളിങ്

തൃശൂർ മുതൽ കാസറഗോഡ് വരെയുള്ള ഏഴു ജില്ലകളിലാണ് വ‍്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്

Aswin AM

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് പൂർത്തിയായി. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴു ജില്ലകളിലാണ് വ‍്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. 38,994 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.

എല്ലാ ജില്ലകളിലും 70 ശതമാനം പോളിങ് കടന്നതായാണ് ഒടുവിലത്തെ കണക്ക്. വയനാടാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ ജില്ല. 75.85 ശതമാനം പോളിങ് രേഖപ്പെടുത്തിയതായാണ് ഒടുവിൽ പുറത്തു വരുന്ന വിവരം.

നൂറിലധികം ബൂത്തുകളിൽ യന്ത്രതകരാർ സംഭവിച്ചിരുന്നുവെങ്കിലും അതെല്ലാം പരിഹരിച്ചിരുന്നു. ഇത്തവണ തീരദേശ മേഖലകളിൽ കനത്ത പോളിങ് ഉണ്ടായില്ല. കോർപ്പറേഷനു പുറമെ മുനിസിപ്പാലിറ്റികളിലും സമാന സ്ഥിതി തന്നെയായിരുന്നു ഉണ്ടായത്.

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭയായി അംഗീകരിക്കും

പത്മകുമാറിനെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി; നിര്‍ണായക നീക്കവുമായി സിപിഎം

കെ.ജി. സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ

പാലക്കാട്ട് കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്