File image
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സാമൂഹമാധ്യമത്തിൽ കൊലവിളി കമന്‍റിട്ട കന്യാസ്ത്രീക്കെതിരേ കേസെടുത്ത് പൊലീസ്.
അഭിഭാഷകനായ സുഭാഷ് തീക്കാടിന്‍റെ പരാതിയിൽ ടീന ജോസ് എന്ന കന്യാസ്ത്രീക്കെതിരേ തിരുവനന്തപുരം സൈബർക്രം പൊലീസ് കേസെടുത്തു.
കലാപശ്രമം, ഭീഷണി എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സെല്‍ട്ടണ്‍ എല്‍ഡി സൗസ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്ന മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്ക് താഴെയാണ് ടീന ജോസ് കൊലവിളി പരാമര്‍ശം നടത്തിയത്.