പ്രതീകാത്മക ചിത്രം 
Kerala

കേരള പേപ്പര്‍ മില്ലില്‍ വന്‍ തീ പിടിത്തം; 2 പേർക്ക് പരുക്ക്, ഫയര്‍ ഫോഴ്‌സ് തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

യന്ത്ര സാമഗ്രികള്‍ക്ക് നാശനഷ്‌ടം സംഭവിച്ചിട്ടുണ്ട്

കോട്ടയം: വെള്ളൂര്‍ കേരള പേപ്പർ പ്രൊഡകട്സ് ലിമിറ്റഡിൻ്റെ പേപ്പര്‍ മില്ലില്‍ വന്‍ തീ പിടിത്തം. രണ്ട് പേർക്ക് പൊള്ളലേറ്റു. നിർമ്മാണ യൂണിറ്റിനുള്ളിൽ ആയിരുന്നു തീപിടുത്തം. പേപ്പര്‍ മെഷീൻ്റെ മുകള്‍ ഭാഗവും യന്ത്രസാമഗ്രികളും അസംസ്‌കൃത വസ്തുക്കളും നിർമ്മിച്ചുവച്ചിരുന്ന പേപ്പറുകളും പൂർണമായി കത്തിനശിച്ചു.

വൈകിട്ട് ആറ് മണിയോടെയാണ് മില്ലിൽ തീപിടിത്തമുണ്ടായത്. രണ്ട് ജീവനക്കാർക്കാണ് തീപിടിത്തത്തിനെ തുടർന്ന് പൊള്ളലേറ്റത്. 8 അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഉറക്കഗുളിക ജ്യൂസിൽ കലർത്തി നൽകി അധ്യാപകൻ നിരന്തരം പീഡിപ്പിച്ചു; 14കാരി ജീവനൊടുക്കി

തൃശൂർ പൂരം കലക്കൽ; എത്തിയത് പ്രവർത്തകർ അറിയിച്ചിട്ടെന്ന് സുരേഷ് ഗോപി

ഡൽഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വഴിതിരിച്ചു വിട്ടു; ജയ്‌പുരിലിറക്കി

അധിക നികുതി ചുമത്തുമെന്ന ട്രംപിന്‍റെ ഭീഷണി; പ്രതികരണവുമായി ചൈന

കോന്നി പാറമടയിൽ അപകടം; 2 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു