മോഹൻലാൽ സെൽഫിയെടുക്കുന്നു KB Jayachandran
Kerala Piravi

കേരളീയം 2023 വേദിയിൽ മുഖ്യമന്ത്രിക്കൊപ്പം മോഹൻലാലിന്‍റെ 'താര സെൽഫി'!

നാളത്തെ കേരളം എന്ന ചിന്തയാണ് കേരളീയം മുന്നോട്ടു വയ്ക്കുന്നതെന്ന് കേരളീയത്തിന് ആശംസകൾ നേർന്നു കൊണ്ടുള്ള പ്രസംഗത്തിൽ മോഹൻലാൽ പറഞ്ഞു.

തിരുവനന്തപുരം: കേരളീയം 2023 വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു താരങ്ങൾക്കുമൊപ്പം സെൽഫിയെടുത്ത് മോഹൻലാൽ. മമ്മൂട്ടി, കമൽഹാസൻ, ശോഭന എന്നിവരാണ് ഫ്രെയിമിലുള്ളത്. നാളത്തെ കേരളം എന്ന ചിന്തയാണ് കേരളീയം മുന്നോട്ടു വയ്ക്കുന്നതെന്ന് കേരളീയത്തിന് ആശംസകൾ നേർന്നു കൊണ്ടുള്ള പ്രസംഗത്തിൽ മോഹൻലാൽ പറഞ്ഞു.

കേരളീയത്തിന്‍റെ അംബാസഡർമാരായ കമൽഹാസൻ, മമ്മൂട്ടി, ശോഭന എന്നിവർക്കൊപ്പം അടുത്ത വർഷത്തെ കേരളീയത്തിന്‍റെ പ്രചാരണത്തിനായി മുഖ്യമന്ത്രിക്കൊരു സെൽഫി എടുക്കുന്നുവെന്ന പറഞ്ഞു കൊണ്ടാണ് മോഹൻലാൽ സെൽഫിയെടുത്തത്. സെൽഫിപിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലായി. മുൻ മന്ത്രി കെ.കെ. ഷൈലജ അടക്കമുള്ളവർ ചിത്രം പങ്കു വച്ചിട്ടുണ്ട്.

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി

മനുഷ്യ-​വന്യജീവി സംഘര്‍ഷം: നിയമനിർ​മാണവുമായി സർക്കാർ മുന്നോട്ട്, കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിൽ