രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: കെപിസിസി മുൻ അധ്യക്ഷൻ കെ.സുധാകരൻ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് രംഗത്ത് വന്നതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിന്‍റെ പ്രതികരണം. കെ.സുധാകരനും ചെന്നിത്തലയും വി.ഡി.സതീശനുമെല്ലാം എന്‍റെ നേതാക്കളാണ്.
സസ്പെൻഷനിലായ ഞാൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് നേതാക്കൾ പറഞ്ഞതെന്ന് രാഹുൽ പറഞ്ഞു.
അത് ഞാൻ അനുസരിക്കുന്നുണ്ട്. ഇപ്പോൾ നടക്കുന്നത് എന്നെ എംഎൽഎ ആക്കാൻ അധ്വാനിച്ചവർക്കുള്ള പ്രചരണമാണ്. കാല് കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം പ്രചാരണത്തിന് ഇറങ്ങുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.