VD Satheesan file
Kerala Piravi

കടമെടുപ്പ് പരിധി: സംസ്ഥാനം വടികൊടുത്ത് അടി വാങ്ങിയെന്ന് സതീശൻ

കടമെടുപ്പ് പരിധി സംബന്ധിച്ച് യുഡിഎഫ് ഉയർത്തിയ ആരോപണങ്ങൾ ശരിവെയ്ക്കുന്നതാണ് സുപ്രീംകോടതിയുടെ വിധി

തിരുവല്ല: സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി സംബന്ധിച്ച ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടത് നേട്ടമല്ല മറിച്ച് തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ സുപ്രീംകോടതിയിൽ വടികൊടുത്ത് അടിവാങ്ങിക്കുകയായിരുന്നെന്നും അദ്ദേഹം പരിഹസിച്ചു.

കടമെടുപ്പ് പരിധി സംബന്ധിച്ച് യുഡിഎഫ് ഉയർത്തിയ ആരോപണങ്ങൾ ശരിവെയ്ക്കുന്നതാണ് സുപ്രീംകോടതിയുടെ വിധി. 54700 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്നത് പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയും ധനമന്ത്രിയും ഇതു തെളിയിക്കാമോ. കേന്ദ്രം തരാനുണ്ടെന്ന് പറഞ്ഞ പണത്തെക്കുറിച്ച് കേരളം കോടതിയിൽ പറഞ്ഞിട്ടില്ലെന്നും സതീശൻ പറഞ്ഞു.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ