ചർച്ച പരാജയം; 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

 

file image

Kerala

ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല ബസ് സമരം

പ്രധാന ആവശ്യങ്ങളെല്ലാം സർക്കാർ അംഗീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബസ് ഓപ്പറേറ്റേഴ്സ് ഫോറം പണിമുടക്കിൽ നിന്ന് പിന്മാറിയിട്ടുണ്ട്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് അനിശ്ചിത കാല സമരത്തിന് ഒരുങ്ങി സ്വകാര്യ ബസുകൾ. മുഴുവൻ ബസുകളും പണിമുടക്കിൽ പങ്കെടുക്കുമെന്ന് ജില്ലാ ബസ് ഉടമ സംയുക്ത സമരസമിതി വ്യക്തമാക്കി. വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക, ലിമിറ്റഡ് സ്റ്റോപ്- ദീർഘദൂര ബസുകളുടെ പെർമിറ്റ് അതേ പടി പുതുക്കി നൽകുക, ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് പിൻവലിക്കുക, ഇ ചലാൻ വഴിയുള്ള അനാവശ്യ പിഴ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

വിഷയത്തിൽ ഗതാഗത മന്ത്രിയുമായി ബസ് ഉടമകൾ ചർച്ച നടത്തിയെങ്കിലും ധാരണയിലെത്താഞ്ഞതിനെത്തുടർന്നാണ് സമരത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്.

അതേ സമയം പ്രധാന ആവശ്യങ്ങളെല്ലാം സർക്കാർ അംഗീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബസ് ഓപ്പറേറ്റേഴ്സ് ഫോറം പണിമുടക്കിൽ നിന്ന് പിന്മാറിയിട്ടുണ്ട്.

വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞ; 'ചരിത്രം കുറിച്ച്' ആർ. സുഗതൻ

''മൊജ്തബ ഖമനേയി 90 ശതമാനം ഇല്ലാതായി''; ഇറാന്‍റെ സൈനിക നേതൃത്വം തകർന്നുവെന്ന് ട്രംപ്

തൊപ്പി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നു? ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കാനൊരുങ്ങി പൊലീസ്

കഴിക്കുന്ന ഭക്ഷണത്തിനടക്കം കണക്ക്, അടുക്കളയിൽ വിലക്ക്; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനും കുടുംബത്തിനുമെതിരേ പരാതി

സഹതാരവുമായി ആഷ്‌ലി ഗാർഡ്‌നർക്ക് വഴിവിട്ട ബന്ധം, തന്നെ വഞ്ചിച്ചു; ഗുരുതര ആരോപണവുമായി സ്വവർഗ പങ്കാളി