നഴ്സുമാരുടെ സമരം വെള്ളിയാഴ്ച പുനരാരംഭിക്കും.

 

file

Kerala

നഴ്സുമാർ വീണ്ടും സമരത്തിന്

ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ച സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെട്ടാണ് ആശുപത്രി മാനേജ്മെന്റുംകളും യുഎന്‍എയും തമ്മില്‍ ചര്‍ച്ച നടത്തിയത്

Thiruvananthapuram Bureau

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണത്തില്‍ മധ്യസ്ഥ ചര്‍ച്ച പരാജയം. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും മാനെജ്‌മെന്‍റുകളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ വെള്ളിയാഴ്ച വീണ്ടും അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യുഎൻഐ) അറിയിച്ചു. ധാരണയാവാത്ത ആശുപത്രികളില്‍ സമ്പൂര്‍ണ പണിമുടക്ക് നടത്താനാണ് തീരുമാനം.

ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ച സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെട്ടാണ് മാനേജ്മെന്‍റും യുഎന്‍എയും തമ്മില്‍ ചര്‍ച്ച നടത്തിയത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയിലെ മീഡിയേഷന്‍ സെന്‍ററില്‍ മധ്യസ്ഥ ചര്‍ച്ച നടന്നെങ്കിലും പ്രശ്നപരിഹാരമായില്ല. തുടര്‍ന്നാണ് കൂടുതല്‍ സമയം വേണമെന്ന ആവശ്യം മധ്യസ്ഥർ അറിയിച്ചത്.

മിനിമം വേതനം 40,000 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് നഴ്‌സുന്മാര്‍ സമരം നടത്തുന്നത്. സമരം കടുത്തതോടെയാണ് ഹൈക്കോടതി ഇടപെട്ടത്. സ്വകാര്യ മാനെജ്‌മെന്‍റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതി ഇടപെടല്‍. 400ഓളം ആശുപത്രികൾ യുഎൻഐയുമായി ധാരണയായിട്ടുണ്ട്. എന്നാൽ ചില വൻകിട ആശുപത്രികൾ ഇപ്പോഴും വഴങ്ങിയിട്ടില്ല.

പൊളിറ്റിക്കൽ ക്രിമിനൽ, കഞ്ചാവ് കടത്തുകാർ എന്നീ പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണം; സുധാകരന് വക്കീൽ നോട്ടീസയച്ച് സിപിഎം

കൊച്ചി അൽ റീം ഹോട്ടലിലെ ഭക്ഷ്യവിഷബാധ; മൂന്നു പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, മയോണൈസാണ് പ്രശ്നമെന്ന് ആരോഗ്യവകുപ്പ്

വൈദ്യുതി ഉപയോഗം വർധിച്ചു, നിയന്ത്രണം എത്രനാൾ തുടരേണ്ടി വരുമെന്ന് അറിയില്ല: സണ്ണി ജോസഫ്

പൂജാരിമാർക്കിനി പോക്കറ്റില്ലാത്ത കുർത്ത; ഹരിദ്വാർ ക്ഷേത്രത്തിൽ ഇനി മുതൽ പുതിയ ഡ്രസ് കോഡ്

സ്വിഗ്ഗിയിൽ ഇനി ഗ്യാസ് സിലിണ്ടറും കിട്ടും, വമ്പൻ പദ്ധതിയുമായി ഹിന്ദുസ്ഥാൻ പെട്രോളിയം