പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടൻ റദ്ദാക്കണം; കോമ്പറ്റീഷൻ കമ്മിഷന് മുന്നിൽ ഹർജി

 

representative image

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടൻ റദ്ദാക്കണം; കോമ്പറ്റീഷൻ കമ്മിഷന് മുന്നിൽ ഹർജി

തൃശൂർ സ്വദേശിയാണ് ഹർജിക്കാരൻ

Namitha Mohanan

കൊച്ചി: യുഡിഎഫ് സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടൻ റദ്ദാക്കണമെന്ന് അഭ്യർഥിച്ച് കൊണ്ട് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) യിൽ ഹർജി. ബസ് ഉടമയായ തൃശൂർ സ്വദേശിയാണ് സിസിഐയെ സമീപിച്ചത്. ഈ ഹർജി സിസിഐ ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. ഇതോടെ പദ്ധതിയുടെ സാധുത സംബന്ധിച്ച പുതിയ ചർച്ചകൾക്ക് വഴിതെളിയുകയാണ്.

ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്‍റും ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റിയുടെ സംസ്ഥാന പ്രസിഡന്‍റുമായ ബിബിൻ ടി. ആലപ്പാട്ടാണു ഹർജിക്കാരൻ‌. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസുകളുടെ മത്സരക്ഷമതയെ ഇത് കാര്യമായി ബാധിച്ചെന്നും കെഎസ്ആർടിസിക്ക് മാത്രം നേട്ടമുണ്ടാവുന്ന അവസ്ഥയാണ് ഉള്ളതെന്നുമാണ് പരാതിയിൽ പറയുന്നത്.

വിപണിയിലെ തുല്യ മത്സര സാഹചര്യമെന്ന സാമാന്യ നീതിക്കു വിരുദ്ധമാണു സർക്കാർ പദ്ധതിയെന്ന് ഹർജിയിൽ വാദമുണ്ട്. ഈ പദ്ധതി നടപ്പാക്കിയതോടെ വൻ തോതിൽ സ്ത്രീയാത്രക്കാർ കെഎസ്ആർടിസിയിലേക്ക് വഴിമാറി. ഇതു മൂലം സ്വകാര്യ ബസുകളുടെ വരുമാനത്തിൽ വലിയ നഷ്ടമാണു സംഭവിച്ചത്. നഷ്ടം മൂലം ഇതിനകം 750 സ്വകാര്യ ബസുകൾ സർവീസ് നിർത്തി. കൂടുതൽ ബസുകൾ സർവീസ് അവസാനിപ്പിക്കുന്നതിന്‍റെ വക്കിലാണ്. ഇതിലൂടെ ആയിരക്കണക്കിന് തൊഴിലാളികൾക്കാണ് ജോലി നഷ്ടപ്പെടുന്നതെന്നും ഹർജിയിൽ പരാമർശിക്കുന്നു.

Get updates on WhatsApp

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

പൂജ- ദീപാവലി അവധിക്ക് പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

ഉത്തർപ്രദേശിൽ കനത്ത മഴ; 56 പേർ മരിച്ചു,1,000ത്തിലധികം വീടുകള്‍ക്ക് നാശനഷ്ടം

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തൽ