പിഎസ്‍സി നിയമന തട്ടിപ്പ്; എസ്ഐടിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവാനാവില്ലെന്ന് അംഗങ്ങൾ
file image
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പിൽ ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് അംഗങ്ങൾ. ഇക്കാര്യം പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചു. പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടിയാണ് പിഎസ്‌സിയുടെ നിലപാട്.
ആസൂത്രണ ബോർഡിലെ പിഎസ്‌സി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് 2 ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി എസ്ഐടി കണ്ടെത്തിയിരുന്നു. ഇവർക്കെതിരേ വകുപ്പു തല നടപടിക്കും ശുപാർശ ചെയ്തിരുന്നു.
മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീശ്, അഡിഷണൽ സെക്രട്ടറി ഹരി എന്നിവർക്കെതിരേ വകുപ്പുതല നടപടി വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്ഐടിയുടെ ശുപാർശ. ഇതുസംബന്ധിച്ച് ഡിജിപി വഴി സർക്കാരിന് കത്ത് നൽകി. സർക്കാർ കത്ത് പിഎസ്സിക്ക് കൈമാറും.