സംസ്ഥാനത്ത് 5 ദിവസം മഴ മുന്നറിയിപ്പ്; ഇടിമിന്നലിനും സാധ്യത

 
Representative image
Kerala

സംസ്ഥാനത്ത് 5 ദിവസം മഴ മുന്നറിയിപ്പ്; ഇടിമിന്നലിനും സാധ്യത

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിങ്കളാഴ്ച എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. മഴയ്ക്കൊപ്പം ഇടിമിന്നലും ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ആശ്വാസ മഴയില്ല; സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പൂർണമായും പിൻവലിച്ചു

പിണറായി വിജയനോടും റിയാസിനോടും വീണയോടും എനിക്ക് ഇത്രേ പറയാൻ ഉള്ളു 'ചായ കുടിക്കാൻ പോയതല്ലല്ലോ'; പ്രതികരണവുമായി അലൻ ഷുഹൈബ്

ബംഗാളിൽ ക്ഷേത്രത്തിൽ മീൻ കഴിച്ച് ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരി

സെക്കന്തരാബാദ് കരസേനാ താവളത്തിൽ നിന്ന് തോക്കുകൾ മോഷ്ടിച്ച സംഭവം; സൈനികൻ കസ്റ്റഡിയിൽ

അധ്യാപകൻ മോശമായി സ്പർശിച്ചെന്ന് പരാതി, പിന്നാലെ പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി