വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കു മുന്നറിയിപ്പ്; 3 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് rain- Representative Image
Kerala

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കു മുന്നറിയിപ്പ്; 3 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

ചൊവ്വാഴ്ച വരെ വടക്കന്‍ ജില്ലകളില്‍ പരക്കെ മഴയ്ക്ക് സാധ്യത

Ardra Gopakumar

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്ന് (ജൂലൈ 28) ശക്തമായ മഴയ്ക്കു മുന്നറിയിപ്പ്. തുടർന്ന് ഇന്ന് 3 ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ചൊവ്വാഴ്ച വരെ വടക്കന്‍ ജില്ലകളില്‍ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

യെലോ അലർട്ടുള്ള മറ്റ് ജില്ലകൾ:

ഞായർ: കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

തിങ്കൾ: കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍കോട്

ചൊവ്വ: കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

2027-28 ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചേക്കും; പ്രീ-ബജറ്റ് ചർച്ച ഒക്റ്റോബർ 12 മുതൽ

കൈക്കൂലി കേസിൽ പിണറായിക്കും റിയാസിനുമെതിരേ അന്വേഷണം; എസ്ഐടി രൂപീകരിച്ചു

യുപിയിൽ അനധികൃത ആയുധ നിർമാണ കേന്ദ്രത്തിൽ നിന്ന് 16 തോക്കുകൾ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ ജയിലിൽ അടയ്ക്കണം; ബാലറ്റ് പേപ്പർ ഉപയോഗിച്ച് വീണ്ടും വോട്ടെടുപ്പ് നടത്തണം: ഉദ്ധവ് താക്കറെ