മഴ മുന്നറിയിപ്പില്‍ മാറ്റം: വടക്കന്‍ കേരളത്തില്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴ; 5 ജില്ലകളില്‍ യെലോ അലര്‍ട്ട് file
Kerala

മഴ മുന്നറിയിപ്പില്‍ മാറ്റം: വടക്കന്‍ കേരളത്തില്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴ; 5 ജില്ലകളില്‍ യെലോ അലര്‍ട്ട്

ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യത

Ardra Gopakumar

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നു ( ജുലൈ 22) മുതൽ വെള്ളിയാഴ്ച (ജൂലൈ 26) വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലർട്ടാണ്.

വടക്കന്‍ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ചൊവ്വാഴ്ചയും ബുധനാഴ്ചയും കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെലോ അലർട്ടാണ്.

അതേസമയം, ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം ‌അറിയിച്ചു. കേരള തീരത്ത് ചൊവ്വാഴ്ച രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.3 മുതൽ 3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.1 മുതൽ 2.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത നിർദേശമുണ്ട്

ഹോർമൂസിൽ ചരക്ക് കപ്പലിന് നേർക്ക് ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേർ‌ മരിച്ചു; 3 പേർ കുട്ടികൾ, മൃതദേഹങ്ങൾ ഛിന്നഭിന്നമായി

സാംബ താളം, ഗോളടി മേളം; ലെജൻഡ്സിനെതിരേ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്, ഫെർണാണ്ടീഞ്ഞോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

നരേന്ദ്ര മോദി ഡിസംബറിൽ ക്യാനഡ സന്ദർശിച്ചേക്കും

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു