ശക്തമായ മഴ തുടരും; പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലർട്ട് file
Kerala

ശക്തമായ മഴ തുടരും; പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലർട്ട്

ഓഗസ്റ്റ് 20 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റിനും മുന്നറിയിപ്പ്

Ardra Gopakumar

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശമുണ്ട്. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

ഓഗസ്റ്റ് 20 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും, 19ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 20ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിളും കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, അടുത്ത മണിക്കൂറുകളിൽ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിക്കും; അനുമതി നൽകി ആർബിഐ

വെള്ളി നിറം പൂശി സ്വർണക്കടത്ത്; 9 കോടി രൂപയുടെ സ്വർണവുമായി എട്ട് പേർ പിടിയിൽ

സാങ്കേതിക തകരാർ; ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം ലണ്ടനിൽ തിരിച്ചിറക്കി

അതിതീവ്ര ന്യൂനമർദം, അർണാബ് ചുഴലിക്കാറ്റ്; മഴ തുടരും

'ഓപ്പറേഷൻ കളിക്കളം'; സംസ്ഥാനത്തെ സ്പോർട്സ് കൗൺസിൽ ഓഫിസുകളിൽ വിജിലൻസിന്‍റെ മിന്നൽ‌ പരിശോധന