കേരളത്തിൽ 181 ശതമാനം അധികമഴ

 
Representative Image
Kerala

കേരളത്തിൽ ഓഗസ്റ്റിലെ ആദ്യ നാല് ദിവസത്തിൽ ലഭിച്ചത് 181 ശതമാനം അധികമഴ

73.2 മില്ലീ മീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 205.8 മില്ലീ മീറ്റർ മഴ ലഭിച്ചതോടെയാണ് 181 ശതമാനം അധികമഴ രേഖപ്പെടുത്തിയത്.

Sarath Nath MS

തിരുവനന്തപുരം: ഓഗസ്റ്റ് ഒന്ന് മുതൽ നാല് വരെ സംസ്ഥാനത്ത് ലഭിച്ചത് സാധാരണയെക്കാൾ ഏകദേശം മൂന്നിരട്ടി മഴയാണെന്ന് ഔദ്യോഗിക കണക്കുകൾ. ഈ കാലയളവിൽ 73.2 മില്ലീ മീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 205.8 മില്ലീ മീറ്റർ മഴ ലഭിച്ചതോടെ 181 ശതമാനം അധികമഴയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നതിനിടെ പല ജില്ലകളിലും സാധാരണയേക്കാൾ ഇരട്ടിയിലധികം മഴ ലഭിച്ചു. 49.7 മില്ലീ മീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 275.5 മില്ലീ മീറ്റർ മഴ ലഭിച്ച പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ മഴക്കൂടുതൽ രേഖപ്പെടുത്തിയത്. ഇവിടെ 454 ശതമാനം അധികമഴയാണ് ലഭിച്ചത്. 24.8 മില്ലീ മീറ്ററിന് പകരം 121.8 മില്ലീ മീറ്റർ മഴ ലഭിച്ച തിരുവനന്തപുരം 391 ശതമാനം അധികമഴയോടെ രണ്ടാം സ്ഥാനത്താണ്. കോഴിക്കോട് 290.1 മില്ലീ മീറ്റർ മഴ ലഭിച്ച് 274 ശതമാനം അധികമഴ രേഖപ്പെടുത്തി.

കൊല്ലത്ത് 130.6 മില്ലീ മീറ്റർ മഴ ലഭിച്ചതോടെ 245 ശതമാനം അധികമഴ രേഖപ്പെടുത്തി. മലപ്പുറത്ത് 227 മില്ലീ മീറ്റർ മഴ ലഭിച്ച് 235 ശതമാനവും, കോട്ടയത്ത് 209.3 മില്ലീ മീറ്റർ മഴ ലഭിച്ച് 234 ശതമാനവും അധികമഴ രേഖപ്പെടുത്തി. കണ്ണൂരിൽ 274.4 മില്ലീ മീറ്റർ മഴ ലഭിച്ച് 179 ശതമാനം അധികമഴയും, എറണാകുളത്ത് 192.8 മില്ലീ മീറ്റർ മഴ ലഭിച്ച് 180 ശതമാനം അധികമഴയും രേഖപ്പെടുത്തി.

ആലപ്പുഴയിൽ 139.2 മില്ലീ മീറ്റർ മഴ ലഭിച്ച് 175 ശതമാനം അധികമഴയും, തൃശൂരിൽ 189.6 മില്ലീ മീറ്റർ മഴ ലഭിച്ച് 162 ശതമാനം അധികമഴയും, പാലക്കാട് 174.3 മില്ലീ മീറ്റർ മഴ ലഭിച്ച് 188 ശതമാനം അധികമഴയും രേഖപ്പെടുത്തി. ഇടുക്കിയിൽ 229.2 മില്ലീ മീറ്റർ മഴ ലഭിച്ചതോടെ 110 ശതമാനം അധികമഴ ലഭിച്ചു. കാസർകോടിൽ 205.3 മില്ലീ മീറ്റർ മഴ ലഭിച്ച് 80 ശതമാനം അധികമഴയും, വയനാട്ടിൽ 171.2 മില്ലീ മീറ്റർ മഴ ലഭിച്ച് 57 ശതമാനം അധികമഴയും രേഖപ്പെടുത്തി. കേന്ദ്രഭരണ പ്രദേശമായ മാഹിയിലും ശക്തമായ മഴ ലഭിച്ചു. 81.1 മില്ലീ മീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 201.2 മില്ലീ മീറ്റർ മഴ ലഭിച്ചതോടെ 148 ശതമാനം അധികമഴയാണ് രേഖപ്പെടുത്തിയത്.

അതിതീവ്ര മഴ; 5 ജില്ലകളിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി

എറണാകുളം ജില്ലയിലെ പൊലീസ് സ്റ്റേഷനിലെ വാഹനങ്ങൾ ലേലം ചെയ്യുന്നു

തൃശൂർ മെഡിക്കൽ കോളെജിൽ തീപിടുത്തം

ലൈംഗികാതിക്രമ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ആസാറാം ബാപ്പുവിന് 20 ദിവസത്തെ പരോൾ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; നാല് സിപിഎം പ്രവർത്തകർക്ക് കൂടി ജാമ്യം