.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
kerala shops remain closed today harthal 
Kerala

സംസ്ഥാനത്ത് ഇന്ന് കടയടപ്പ് സമരം; പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് വിമത വിഭാഗം

കടയടപ്പ് സമരവും വ്യാപാര സംരക്ഷണയാത്ര സമാപന സമ്മേളനവും മുൻ നിശ്ചയിച്ച പ്രകാരംതന്നെ നടക്കുമെന്ന് വ്യാപാരി വ്യവസായി

Ardra Gopakumar

തിരുവനന്തപുരം: ഇന്നു നടക്കുന്ന കടയടപ്പ് സമരത്തിൽ പങ്കെടുക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വിമത വിഭാഗം സംസ്ഥാന പ്രസിഡന്‍റ് എസ്. എസ്. മനോജ്. വൻ തകർച്ച നേരിടുന്ന ചെറുകിട ഇടത്തരം റീട്ടെയ്‌ൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഉപഭോക്താക്കളെ അകറ്റി കുത്തക മാളുകളിലേക്കും ഓൺലൈൻ വിപണിയിലേക്കും പറഞ്ഞു വിടുന്ന കടയടപ്പ് പോലുള്ള പ്രാകൃത സമര രീതിയിൽ പങ്കാളികളാകേണ്ടതില്ല. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ പോലും ഹർത്താൽ പ്രഖ്യാപനങ്ങളിൽ നിന്നും പിൻവാങ്ങുമ്പോൾ കടയടപ്പ് സമരം പ്രഖ്യാപിച്ച ഒരു വിഭാഗം വ്യാപാര സംഘടനാ നേതാക്കൾ ചില സ്വാർഥതാത്പര്യങ്ങളുടെ പിടിയിലമർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‌അതേസമയം, കടയടപ്പ് സമരവും വ്യാപാര സംരക്ഷണയാത്ര സമാപന സമ്മേളനവും മുൻ നിശ്ചയിച്ച പ്രകാരംതന്നെ നടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഔദ്യോഗിക വിഭാഗം അറിയിച്ചു. സമരം പൊളിക്കാനുള്ള ശ്രമമാണ് വിമത വിഭാഗത്തിന്‍റതെന്ന് സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റും എറണാകുളം ജില്ലാ പ്രസിഡന്‍റുമായ പി.സി. ജേക്കബ് പറഞ്ഞു. വ്യാപാര മന്ത്രാലയവും നികുതിയിളവും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് സമരം.

സുരക്ഷാവലയത്തിൽ; എൽപിജിയുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടന്നു

വിമാനയാത്രയ്ക്ക് ചെലവേറും; ഇൻഡിഗോ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു

ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലുകൾ നിരീക്ഷണത്തിൽ: കേന്ദ്രസർക്കാർ

മന്ത്രിസഭാതീരുമാനം; വന്യമൃഗ ആക്രമണങ്ങളിൽ മരണപ്പെടുന്നവർക്കുള്ള ധനസഹായം 14 ലക്ഷമാക്കി ഉയർത്തി

മുറിവേറ്റതിനെ തുടർന്ന് പേടിച്ച് ഒളിച്ചിരിക്കുന്നു; മുജ്താബ ഖമനേയിയെ കളിയാക്കി യുഎസ്