.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിന് ഇൻതിഫാദ എന്ന് പേരു നൽകുന്നതിനെ വിലക്കി വൈസ് ചാൻസിലർ. ഇസ്രയേലിനെതിരേ പലസ്തീൻ ഉപയോഗിക്കുന്ന പേരായതിനാൽ കലോത്സവത്തിൽ ഉപയോഗിക്കരുതെന്ന് കാട്ടി വിസിക്ക് പരാതി ലഭിച്ചിരുന്നു. ഈ പേരിന് കലയുമായോ സംസ്ക്കാരവുമായോ ബന്ധമില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു. എസ്എഫ്ഐ നയിക്കുന്ന കേരള സർവകലാശാല യൂണിയനോട് വിശദീകരണം ചോദിച്ചെങ്കിലും നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് വിസി മോഹനൻ കുന്നുമ്മൽ പേര് മാറ്റാൻ നിദേശം നൽകിയത്.
ഈ മാസം 7 മുതൽ 11 വരെയാണ് കലോത്സവം നടക്കുന്നത്. കലോത്സവത്തിന് 'ഇന്‍തിഫാദ' എന്നു പേരിട്ടിരിക്കുന്നതിനെതിരെയാണ് കൊല്ലം അഞ്ചല്‍ സ്വദേശിയായ എ.എസ്. ആഷിഷ് ഹൈക്കോടതിയിലും ഹർജി സമർപ്പിച്ചിരുന്നു. ഹൈക്കോടതി ഇടപെട്ടതിനെ തുടർന്നാണ് വിസിയുടെ നടപടി. ഹർജിയിൽ പ്രാഥമിക വാദം കേട്ട ശേഷം ബെഞ്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, കേരള സർവകലാശാല എന്നിവർക്ക് നോട്ടീസ് അയച്ചിരുന്നു. വൈസ് ചാൻസലർക്ക് പ്രത്യേക ദൂതൻ വഴി നോട്ടീസ് നൽകാനും നിർദേശം നൽകിയിരുന്നു.
ഒരു വിഭാഗത്തിനെതിരേ അക്രമം പ്രോത്സാഹിപ്പിക്കനാണ് ഈ പദം ഉപയോഗിക്കുന്നത്. ഇൻതിഫാദ എന്ന വാക്ക് അസ്വസ്ഥമാക്കുന്നു. തകിടം മറിക്കുക എന്നതിന്‍റെ അറബിക് പദമാണ് ഇൻതിഫാദ. ഇത് ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു എന്ന് കാണിച്ച് എബിവിപി പേരിനെതിരെ പ്രസ്താവനയിറക്കി.