കെ.ജെ. ഷൈൻ
കൊച്ചി: തനിക്കെതിരേ അപവാദ പ്രചാരണം നടത്തിയ ആരെയും വെറുതെ വിടില്ലെന്ന് സിപിഎം നേതാവ് കെ.ജെ. ഷൈൻ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ അറിവോടെയാണ് തനിക്കെതിരേയുണ്ടായ സൈബർ ആക്രമണമെന്നും ഷൈൻ പറഞ്ഞു.
തനിക്കെതിരേ ഒരു ബോംബ് വരുന്നുണ്ടെന്ന് കോൺഗ്രസ് പ്രാദേശിക നേതാവായ സുഹൃത്ത് പറഞ്ഞെന്നും ഷൈൻ കൂട്ടിച്ചേർത്തു.
സാമൂഹ‍്യമാധ‍്യമങ്ങൾ ഉൾപ്പെടെയുള്ള മറ്റു മാധ‍്യമങ്ങളിലും തനിക്കെതിരേ നടക്കുന്ന പ്രചാരണങ്ങൾക്കെതിരേ മുഖ‍്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതായും അപവാദ പ്രചാരണങ്ങൾ ആദ‍്യം പ്രത‍്യക്ഷപ്പെട്ടത് കോൺഗ്രസിന്‍റെ സൈബർ ഹാൻഡിലുകളിൽ നിന്നാണെന്നും ഷൈൻ വ്യക്തമാക്കി.