കെ.കെ. രാഗേഷ്

 
Kerala

കണ്ണൂർ സിപിഎമ്മിനെ കെ.കെ. രാഗേഷ് നയിക്കും; ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

ചൊവ്വാഴ്ച രാവിലെയോടെ മുഖ‍്യമന്ത്രി പിണറായി വിജയൻ, എം.വി. ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്ത പാർട്ടി യോഗത്തിലാണ് തീരുമാനം

Aswin AM

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ തെരഞ്ഞെടുത്തു. ചൊവ്വാഴ്ച രാവിലെയോടെ മുഖ‍്യമന്ത്രി പിണറായി വിജയൻ, എം.വി. ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്ത പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

നിലവിൽ പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന എം.വി. ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇടംപിടിച്ചതിനാലാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയായി രാഗേഷിനെ തെരഞ്ഞടെുത്തത്.

മുൻ രാജ‍്യസഭാംഗം, മുഖ‍്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് രാഗേഷ്. നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗം കൂടിയാണ്.

ഹസീനയെ വിട്ടുകൊടുത്തേക്കില്ല; പ്രതികരിക്കാതെ ഇന്ത്യ

അൻമോൽ ബിഷ്ണോയിയെ ഇന്ത്യയിലേക്ക് നാടുകടത്തി യുഎസ്

വീണ്ടും മോദിയെ പുകഴ്ത്തി തരൂർ; കോൺഗ്രസിന്‍റെ യോഗത്തിൽ പങ്കെടുത്തില്ല, ഭിന്നത രൂക്ഷം

എൽഡിഎഫ് ഭരണകാലത്ത് കേരളത്തിൽ വികസനം, യുഡിഎഫ് കാലത്ത് അധോഗതി: മുഖ്യമന്ത്രി

മകനെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചു; അമ്മയ്ക്കും രണ്ടാനച്ഛനുമെതിരേ യുഎപിഎ ചുമത്തി