കെ.എൻ. ആനന്ദകുമാർ, അനന്തുകൃഷ്ണൻ  
Kerala

"കെ.എൻ. ആനന്ദകുമാറിന് എല്ലാ മാസവും 10 ലക്ഷം രൂപ നൽകിയിരുന്നു"; പകുതി വില സ്കൂട്ടർ തട്ടിപ്പ് കേസിൽ അനന്തുകൃഷ്ണന്‍റെ മൊഴി

സ്കൂട്ടർ തട്ടിപ്പ് വിതരണവുമായി ബന്ധപ്പെട്ട് പിന്നീട് അദ്ദേഹവുമായി തെറ്റിയെന്നും അനന്തുകൃഷ്ണൻ മൊഴിയിൽ പറയുന്നു

കൊച്ചി: സ്കൂട്ടർ തട്ടിപ്പ് കേസിൽ എൻജിഒ കോൺഫെഡറേഷൻ ചെയർമാൻ കെ.എൻ. ആനന്ദകുമാറിന് എല്ലാ മാസവും 10 ലക്ഷം രൂപ വീതം നൽകിയിരുന്നുവെന്ന് മുഖ‍്യപ്രതി അനന്തുകൃഷ്ണന്‍റെ മൊഴി. അനന്തുകൃഷ്ണന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം സായ് ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ കൂടിയായ ആനന്ദകുമാറിലേക്ക് വ‍്യാപിപ്പിച്ചത്. പകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന്‍റെ ഉത്തരവാദിത്തം അനന്തുകൃഷ്ണനാണെന്നാണ് നേരത്തെ കെ.എൻ. ആനന്ദകുമാർ പറഞ്ഞിരുന്നത്.

മാസങ്ങൾക്ക് മുമ്പ് താൻ എൻജിഒ കോൺഫെഡറേഷനിൽ നിന്ന് രാജിവച്ചെന്നും പിന്നീട് സംഭവിച്ച കാര‍്യങ്ങളുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ആനന്ദകുമാർ പറഞ്ഞത്. എന്നാൽ എല്ലാ മാസവും 10 ലക്ഷം രൂപ ആനന്ദകുമാറിന് നൽകിയെന്നാണ് അനന്ദുകൃഷ്ണൻ പൊലീസിന് നൽകിയ മൊഴി. സ്കൂട്ടർ തട്ടിപ്പ് വിതരണവുമായി ബന്ധപ്പെട്ട് പിന്നീട് അദ്ദേഹവുമായി തെറ്റിയെന്നും അനന്തുകൃഷ്ണൻ മൊഴിയിൽ പറയുന്നു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു