ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സ്വമേധയാ കേസെടുക്കുന്നതില്‍ നിയമതടസമില്ല: കെ.എന്‍.ബാലഗോപാല്‍ file image
Kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സ്വമേധയാ കേസെടുക്കുന്നതില്‍ നിയമതടസമില്ല: കെ.എന്‍.ബാലഗോപാല്‍

ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി

Ardra Gopakumar

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്വമേധയാ കേസെടുക്കുന്നതില്‍ നിയമതടസമില്ലെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍. ഹേമ കമ്മറ്റി റിപ്പോർട്ടില്‍ ഗവൺമെന്‍റിനു കൃത്യമായ നിലപാടുണ്ടെന്നും റിപ്പോര്‍ട്ടിന്മേല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വനിതകളുടെ അടക്കം പരാതികള്‍ പഠിച്ച ശേഷമുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. പരിഷ്‌കരിച്ച നിയമങ്ങള്‍ നിലവിലുണ്ട്. പരാതിയില്ലെങ്കിലും കേസെടുക്കാന്‍ നിയമമുണ്ട്. റിപ്പോർട് സര്‍ക്കാര്‍ പിടിച്ചു വച്ചതല്ല. പുറത്ത് വിടുന്നതിന് നേരത്തെ നിയമപരമായ തടസങ്ങൾ ഉണ്ടായിരുന്നു. വിഷയത്തിൽ‌ പ്രതിപക്ഷം കണ്ണടച്ചു രാഷ്ട്രീയമായി എതിർക്കുകയാണ്. എന്നാൽ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?