സാങ്കൽപ്പിക ചിത്രം.

 

AI

Kerala

കൊച്ചി വിമാനത്താവളത്തിനടുത്ത് റെയിൽവേ സ്റ്റേഷന് അനുമതിയായി

പദ്ധതിയുടെ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്‍റെ അനുമതി ലഭിച്ചതായി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു

VK SANJU

കൊച്ചി: നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്‍റെ അനുമതി ലഭിച്ചതായി കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. എയർപോർട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമാണ് നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ.

പദ്ധതിയുടെ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്‍റെ അനുമതി ലഭിച്ചതായി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജോർജ് കുര്യൻ അറിയിച്ചത്.

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഈ മാസം സന്ദർശിച്ചപ്പോൾ സ്റ്റേഷനുവേണ്ടിയുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നു അദ്ദേഹം ഉറപ്പു കൊടുത്തിരുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം വിൻഡോ-ട്രെയിലിങ് ഇൻസ്‌പെക്ഷൻ നടത്തിയപ്പോൾ റെയിൽവേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥർക്ക് സ്റ്റേഷന്‍റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്. ജോർജ് കുര്യൻ റെയിൽവേ മന്ത്രിക്കൊപ്പം അന്നത്തെ ഇൻസ്പെക്ഷനിൽ പങ്കെടുത്തിരുന്നു.

കൊച്ചി വിമാനത്താവളം റെയിൽ പാതയുമായി ബന്ധിപ്പിക്കുന്നു.

വിമാന യാത്രക്കാർക്ക് വളരെ സൗകര്യപ്രദമായ ഈ റെയിൽവേ സ്റ്റേഷൻ നിർമാണത്തിനു വേണ്ട നടപടികൾ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും ജോർജ് കുര്യൻ നന്ദി അറിയിച്ചു.

മെസിയും അർജന്‍റീനയും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് മുഖ‍്യമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സർക്കാർ തീരുമാനം ആത്മഹത‍്യാപരമെന്ന് കെ. സുരേന്ദ്രൻ

ഓണറേറിയം വർധനവിൽ തൃപ്തരല്ല; സമരം തുടരുമെന്ന് ആശമാർ

ക്ഷേമപെൻഷൻ 2000 രൂപയാക്കി; ആശമാർക്കും ആശ്വാസം

ഇന്ത‍്യ- പാക് യുദ്ധം അവസാനിച്ചത് തന്‍റെ ഭീഷണി മൂലമെന്ന് ട്രംപ്