കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.

 
Kerala

കൊച്ചിയിൽനിന്നു തിരുവനന്തപുരത്തേക്ക് രണ്ട് വിമാന സർവീസുകൾ കൂടി

സിയാൽ ശൈത്യകാല സമയക്രമം പ്രഖ്യാപിച്ചു, ആഴ്ചയിൽ 1520 ഓപ്പറേഷനുകൾ, കൊച്ചി - ബംഗളൂരു പുതിയ സർവീസുമായി സ്റ്റാർ എയർ. നവി മുംബൈയിലേക്ക് ആകാശയും ഇൻഡിഗോയും ദിവസേന സർവീസ് നടത്തും.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ശീതകാല ഷെഡ്യൂൾ പ്രകാരം ആഴ്ചയിൽ 1520 സർവീസുകളുണ്ടാകും. നിലവിലുള്ള വേനൽക്കാല സമയക്രമത്തിൽ 1454 സർവീസുകളാണുള്ളത്.

സ്വന്തം ലേഖകൻ

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ (സിയാൽ) 2025ലെ ശീതകാല സമയക്രമം പ്രഖ്യാപിച്ചു. 2025 ഒക്റ്റോബർ 26 മുതൽ 2026 മാർച്ച് 28 വരെയാണ് പ്രാബല്യം. ഇതു പ്രകാരം ആഴ്ചയിൽ 1520 സർവീസുകളുണ്ടാകും. നിലവിലുള്ള വേനൽക്കാല സമയക്രമത്തിൽ 1454 സർവീസുകളാണുള്ളത്.

തിരുവനന്തപുരത്തേക്ക് ഇൻഡിഗോയുടെ രണ്ട് അധിക സർവീസുകൾ കൂടി ദിവസേന ആരംഭിക്കും. പുതിയ ഷെഡ്യൂൾ പ്രകാരം, കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ഇൻഡിഗോ വിമാനം രാവിലെ 9:40ന് കൊച്ചിയിൽ എത്തും. ഇത് പിന്നീട് കൊച്ചി-തിരുവനന്തപുരം (COK-TRV) സെക്ടറിൽ ദിവസേന രണ്ട് സർവീസുകൾ നടത്തും. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് രാവിലെ 10:00നും വൈകിട്ട് 3:50നും പുറപ്പെടും. തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്കുള്ള സർവീസ് ഉച്ചയ്ക്ക് 1:00നും രാത്രി 7:20നും പുറപ്പെടും.

ഇതോടൊപ്പം, സ്റ്റാർ എയർ കൊച്ചി-ബെംഗളൂരു റൂട്ടിൽ ആഴ്ചയിൽ നാല് സർവീസുകൾ തുടങ്ങും; ആകാശ എയർ അഹമ്മദാബാദ്, നവി മുംബൈ എന്നിവിടങ്ങളിലേക്ക് ദിവസേന സർവീസ് നടത്തും; ഇൻഡിഗോയുടെ പുതിയ നവി മുംബൈ സർവീസുകളും ദിവസേന ഉണ്ടാകും. സ്പൈസ്‌ജെറ്റ് ചെന്നൈ, ഹൈദരാബാദ് റൂട്ടിൽ ദൈനംദിന സർവീസുകളും ആരംഭിക്കുന്നുണ്ട്.

ആഭ്യന്തര മേഖലയിൽ ബാംഗ്ലൂർ - 86, മുംബൈ - 69, ഡൽഹി - 63, ചെന്നൈ -47, ഹൈദരാബാദ് - 61, അഗത്തി -14, അഹമ്മദാബാദ് -13, പൂനെ - 14, കോഴിക്കോട്, ഗോവ, കണ്ണൂർ -7, സേലം-5 എന്നിങ്ങനെ പ്രതിവാര സർവീസുകൾ ഉണ്ടാകും.

27 എയർലൈനുകളാണ് സിയാലിൽ പ്രവർത്തിക്കുന്നത്. ആഴ്ചയിൽ 49 സർവീസുകളോടെ ഇൻഡിഗോയാണ് അന്താരാഷ്ട്ര സർവീസുകളിൽ മുന്നിൽ. എയർ ഇന്ത്യ എക്സ്പ്രസ് - 47, ഇത്തിഹാദ്‌ – 28, എയർ ഏഷ്യ – 21, എയർ അറേബിയ അബുദാബി – 18, ആകാശ – 17, എയർ ഇന്ത്യ, എയർ അറേബിയ, എമിറേറ്റ്സ്, ഒമാൻ എയർ, സിംഗപ്പുർ എയർലൈൻസ് – 14 വീതം, കുവൈറ്റ് എയർവെയ്‌സ്, ഖത്തർ എയർവെയ്‌സ് - 11 വീതം, സൗദിയ, തായ് എയർ ഏഷ്യ - 10 വീതം, സ്‌പൈസ്‌ജെറ്റ്, ശ്രീലങ്കൻ, മലേഷ്യ എയർലൈൻസ് - 7 വീതം, ജസീറ - 5, ഫ്ലൈ ദുബായ്, ഗൾഫ് എയർ, ഐലൻഡ് ഏവിയേഷൻ, വിയറ്റ്ജെറ്റ്, മലിൻഡോ - 4 വീതം, തായ് ലയൺ എയർ -3 എന്നിവയാണ് മറ്റ് അന്താരാഷ്ട്ര ഓപ്പറേറ്റർമാർ.

അബുദാബിയിലേക്ക് മാത്രം ആഴ്ചയിൽ 67 സർവീസുകൾ ഉണ്ടായിരിക്കും, ദുബായിലേക്ക് 45. ദോഹ (38), കോലാലംപൂർ (32), മസ്‌ക്കറ്റ് (25), ഷാർജ (21) സിങ്കപ്പൂർ (14), മാലി (11), ബാങ്കോക്ക് (10), ജിദ്ദ, റിയാദ് (8) ബഹ്‌റൈൻ, കൊളംബോ, ദമാം, റാസ്-അൽ-ഖൈമ (7), ഹോ ചി മിൻ സിറ്റി (4), ഫുക്കെറ്റ് (3) എന്നിവയാണ് മറ്റ് പ്രധാന ഡെസ്റ്റിനേഷനുകൾ. എയർ ഏഷ്യയുടെ സർവീസുകളുടെ എണ്ണം 11 ൽ നിന്ന് 21 ആയി ഉയരും. ദോഹ റൂട്ട്, എയർ ഇന്ത്യ പുനഃസ്ഥാപിക്കുന്നതോടൊപ്പം അകാശ എയർ ദമാമിലേക്ക് ദിവസേനയുള്ള സർവീസുകളും ആരംഭിക്കും.

1983 ലോകകപ്പ് ഫൈനൽ ഉൾ‌പ്പടെ നിരവധി മത്സരങ്ങൾ നിയന്ത്രിച്ചു; അംപയർ ഡിക്കി ബേർഡിന് വിട

ഓപ്പറേഷൻ നുംഖോർ: പരിവാഹൻ സൈറ്റിലുൾപ്പടെ തിരിമറി നടത്തി, 36 വാഹനങ്ങൾ പിടിച്ചെടുത്തുവെന്ന് കസ്റ്റംസ് കമ്മിഷണർ

ജാമിയ മിലിയ സർവകലാശാലയ്ക്ക് പുറത്ത് വെടിവയ്പ്പ്; പൊലീസ് അന്വേഷണം ആരംഭിച്ചു

"സിനിമ എന്‍റെ ആത്മാവിന്‍റെ സ്പന്ദനം, പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു": മോഹൻലാൽ

മോഹൻലാൽ ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി