പുതുവർഷത്തിൽ നേട്ടം കൊയ്ത് കൊച്ചി മെട്രൊ; ഒറ്റ ദിനം യാത്ര ചെയ്തത് 1.30 ലക്ഷം പേർ
file image
കൊച്ചി: പുതുവർഷത്തിൽ റെക്കോഡ് നേട്ടവുമായി കൊച്ചി മെട്രൊ. കൊച്ചി മെട്രൊ ട്രെയിൻ, ഇലക്ട്രിക് ഫീഡർ ബസ്, കൊച്ചി വാട്ടർ മെട്രൊ എന്നിവയിൽ പുതുവർഷത്തലേന്നും പുലർച്ചെയുമായി 1,61,683 പേരാണ് സഞ്ചരിച്ചത്.
ഡിസംബർ 31-ന് 44,67,688 രൂപയുടെ വരുമാനം നേടി പ്രതിദിന വരുമാനത്തിലും കൊച്ചി മെട്രൊ പുതിയ റെക്കോഡ് സൃഷ്ടിച്ചു.
പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രൊ രാത്രി 2 മണിവരെ പ്രവർത്തിച്ചിരുന്നു. മെട്രൊ ട്രെയിനിൽ 1,39,766 പേരാണ് യാത്രചെയ്തത്.
പുലർച്ചെ നാലുമണിവരെ സർവീസ് നടത്തിയ ഇലക്ട്രിക് ഫീഡർ ബസിൽ 6,817 പേരും വാട്ടർ മെട്രൊയിൽ 15,000 പേരും യാത്രചെയ്തു.