kochi metro rail limited
കൊച്ചി: ഡൽഹിക്കു ശേഷം കൊച്ചി മെട്രൊയും ചരക്കു ഗതാഗതത്തിനൊരുങ്ങുന്നു. രാജ്യത്തെ എല്ലാ മെട്രൊ സംവിധാനങ്ങളിലും കാർഗോ ഓപ്പറേഷൻ ആരംഭിക്കുന്നതിനായുള്ള കേന്ദ്ര സർക്കാരിന്‍റെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
ഡൽഹി മെട്രൊ റെയ്ൽ കോർപറേഷൻ(ഡിഎംആർസി) നഗരപ്രദേശങ്ങളിലെ വിതരണത്തിനും സേവനത്തിനുമായി ബ്ളൂ ഡാർട്ടുമായുള്ള ധാരണാപത്രത്തിൽ ഒപ്പു വച്ചിരുന്നു.
കൊച്ചി മെട്രൊ കാർഗോ സർവീസ് തിരക്കില്ലാത്ത സമയങ്ങളിലും യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കാത്ത തരത്തിലും സർവീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് കൊച്ചിയിലെ ബിസിനസ് സമൂഹത്തിന് ഗുണകരമാകുന്നതോടെ കെഎംആർഎല്ലിന് (കൊച്ചി മെട്രൊ റെയ്ൽ ലിമിറ്റഡ്) അധിക വരുമാനത്തിന് വഴിയൊരുക്കും. ഈ നീക്കം ചരക്കു ഗതാഗതം എളുപ്പത്തിലാക്കാൻ സഹായിക്കുമെന്നും ഡിഎംആർസി വ്യക്തമാക്കി.