രമേശ് ചെന്നിത്തല 
Kerala

കൊടി സുനിക്ക് ജാമ്യം ലഭിച്ചത് മുഖ്യമന്ത്രിയുടെ ഇടപെടൽ മൂലം: രമേശ് ചെന്നിത്തല

മനുഷ്യാവകാശ കമ്മീഷനെ മറയാക്കി രാഷ്ട്രീയ ‌താത്പര്യം അനുസരിച്ചാണ് കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതെന്നും അദ്ദേഹം ആരോപിച്ചു

തിരുവന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മൂന്നാം പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഇടപെടലില്ലാതെ കൊടി സുനിക്ക് ജാമ്യം ലഭിക്കില്ല എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

മനുഷ്യാവകാശ കമ്മീഷനെ മറയാക്കി രാഷ്ട്രീയ ‌താത്പര്യം അനുസരിച്ചാണ് കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

മനുഷ്യാവകാശ കമ്മീഷന്‍ തന്നെ സിപിഎമ്മിന്‍റെ ആളുകളാണ്. കൊടി സുനിയെ പോലെ ഒരാളിന് ഇപ്പോള്‍ അടിയന്തിരമായി പരോൾ നൽകേണ്ട കാര്യമെന്താണെന്നുമുളള ചോദ്യവും രമേശ് ചെന്നിത്തല ഉന്നയിക്കുന്നു.

നിയമപരമായി പരോള്‍ കിട്ടാനുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെ പരോള്‍ കൊടുത്തിരിക്കുന്നു എന്നതാണ് ഇവിടെ പ്രശ്‌നമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ട്രംപ് അയയുന്നു, അഭിനന്ദനവുമായി മോദി

ശ്രീനാരായണ ഗുരു ജയന്തി: ഗവർണറും മുഖ്യമന്ത്രിയും പങ്കെടുക്കും

പകുതി വില തട്ടിപ്പ്: അന്വേഷണസംഘത്തെ പിരിച്ചുവിട്ടു

എച്ച്-1ബി വിസ നിയമത്തിൽ വൻ മാറ്റങ്ങൾ

ഭാര്യയെ വെട്ടിക്കൊന്ന് 17 കഷ്ണങ്ങളാക്കിയ യുവാവ് അറസ്റ്റില്‍