Kerala

കെഎസ്ആർടിസി ലോഫ്ലോർ ബസിൽ ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു

സംഭവം കൊല്ലത്ത്, സാരമായ പരിക്കുകളോടെ കണ്ടക്റ്റർ രക്ഷപെട്ടു.

MV Desk

കൊല്ലം: കൊല്ലം കെഎസ്ആർടിസി ഡിപ്പോയിലെ ബസിൽ ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു. കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി എസി ലോഫ്ലോർ ബസിലെ ടിക്കറ്റ് മെഷീനാണ് ബുധനാഴ്ച പൊട്ടിത്തെറിച്ചത്.

കണ്ടക്റ്റർ അരുൺ ജ്യോതിഷ് മെഷീനിൽ നിന്നു ടിക്കറ്റ് എടുക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. സാരമായ പരിക്കുകളോടെ കണ്ടക്റ്റർ രക്ഷപെട്ടു.

സംഭവത്തിൽ വിശദമായി അന്വേഷിക്കുമെന്ന് കൊല്ലം ഡിപ്പോ അധികൃതർ അറിയിച്ചു.

ബ്രിക്സ് ഉച്ചകോടി: അഭ്യൂഹങ്ങൾക്ക് വിരാമം; ഷി ജിൻപിങ് ഇന്ത്യയിലെത്തും

ചാറ്റ്ജിപിടിയുടെ ‘80 വൈബ്’ ട്രെൻഡ് രാഷ്ട്രീയപ്പോരിലേക്ക്; കോൺഗ്രസും ബിജെപിയും എഐ ചിത്രങ്ങളുമായി രംഗത്ത്

ചെങ്കോട്ട സ്ഫോടനത്തിലെ മുഖ‍്യ പ്രതി ഉമർ നബി ആദ‍്യം ല‍ക്ഷ‍്യമിട്ടത് ഡൽഹിയിലെ ജൈന ക്ഷേത്രം; കൂടുതൽ വിവരങ്ങൾ പുറത്ത്

വന്ദേമാതരം മുഴുവൻ പാടണ്ട, 2 ഖണ്ഡിക മതി; ഉത്തരവുമായി കർണാടക സർക്കാർ

ക്യാൻസർ മൂർച്ഛിച്ചു; 'നന്ദു' കടുവയ്ക്ക് ദയാവധം