ആര്യാ കൃഷ്ണ, ആശിഷ് 
Kerala

ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ

പ്രതിയെ കോടതി റിമാൻഡ് ചെയ്തു

പത്തനംതിട്ട: കോന്നിയിൽ ഇരുപത്തിരണ്ടുകാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കോന്നി വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയ ആര്യാകൃഷ്ണ (22) ആണ് തൂങ്ങിമരിച്ചത്. ഭർത്താവ് അരുവാപ്പുലം ഈട്ടുപാറ കുളമാങ്കൂട്ടത്തിൽ ആശിഷ് (22) ആണ് അറസ്റ്റിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

വട്ടക്കാവ് ക്ലലിടുക്കിനാൽ ആര്യാലയം അനിൽകുമാറിന്‍റെയും ശകുന്തളയുടെയും ഇളയ മകൾ ആര്യ കൃഷ്ണയെ ചൊവ്വാഴ്ച വൈകിട്ട് മരിച്ചനിലയിൽ കണ്ടെത്തിയത്. ആര്യയും ഒന്നരവയസുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് അരുവാപ്പുലം ഈട്ടുപാറ കുളമാങ്കൂട്ടത്തിൽ ആശിഷും വീട്ടുകാരും വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തികയായിരുന്നു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ