വീണ്ടും പാറക്കല്ലുകൾ ഇടിയുന്നു; കോന്നി പാറമട അപകടത്തിൽ രക്ഷാദൗത്യം നിർത്തിവച്ചു

 
Kerala

വീണ്ടും പാറക്കല്ലുകൾ ഇടിയുന്നു; കോന്നി പാറമട അപകടത്തിൽ രക്ഷാദൗത്യം നിർത്തിവച്ചു

ഒരാളുടെ മൃതദേഹം ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.

പത്തനംതിട്ട: കോന്നി പയ്യനാമൺ ചെങ്കുളത്ത് പാറമടയിലുണ്ടായ അപകടത്തിൽ രക്ഷാദൗത്യം താൽക്കാലികമായി നിർത്തിവച്ചു. പ്രദേശത്ത് വീ​ണ്ടും പാറ ഇ​ടി​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ത്തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​തെ​ന്നും ചൊവ്വാഴ്ച രാവിലെ 7 മണിമുതൽ വീണ്ടും ദൗത്യം പുനരാരംഭിക്കുമെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

തിങ്കളാഴ്ച (July 07) ഉച്ചയ്ക്കു 2.30 ഓടെയാണ് പാറമടയിൽ പ്രവർത്തിക്കുകയായിരുന്ന ഹി​റ്റാ​ച്ചി​ക്കു മുകളിലേക്ക് കൂറ്റൻ പാറക്കെട്ടുകൾ വീണത്. വഴിവെട്ടുന്നതിനിടെ പാറയിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളിൽ പതിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് പേരാണ് ഹിറ്റാച്ചിക്കുള്ളിൽ കുടുങ്ങിയത്. ഇതിൽ ഒഡിഷ സ്വദേശിയായ മഹാദേവ് പ്രധാന്‍റെ മൃതദേഹം പുറത്തെടുത്തിരുന്നു. ബിഹാർ സ്വദേശിയായ അജയ് റായ് ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.

രക്ഷാപ്രവർത്തനത്തിനായി തിരുവല്ല‌യിൽ നിന്ന് 27 എൻഡിആർഎഫ് സംഘം പുറപ്പെട്ടു. ഫയർഫോഴ്‌സിന്‍റെ കൂടുതൽ സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് കെ.യു. ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. 

പെരുമ്പാവൂരിൽ നവജാത ശിശുവിന്‍റെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തി

സംസ്ഥാന ജീവനക്കാർക്ക് ബോണസ് 4500; ഉത്സവബത്ത 3000

സിപിഎമ്മും ആർഎസ്എസും മുതലെടുപ്പ് നടത്തുന്നു; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ അലോഷ‍്യസ് സേവ‍്യർ

കോൺഗ്രസിന്‍റെ സ്ത്രീപക്ഷ നിലപാടിൽ വിട്ടുവീഴ്ചയില്ല: രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ നടപടിക്കു മടിക്കില്ല: കെ. മുരളീധരൻ