കോന്നി പാറമട അപകടം; രക്ഷാപ്രവർത്തനം തുടരുന്നു
കോന്നി: പത്തനംതിട്ട കോന്നി പയ്യനാമണ്ണിലുള്ള പാറമടയിൽ ഹിറ്റാച്ചിക്കു മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടത്തിൽ രക്ഷാ പ്രവർത്തനം തുടരുന്നു. പാറയിടിയുന്നതു തുടരന്നതിനാൽ ദൗത്യം സങ്കീർണമാണ്.
2 തൊഴിലാളികളായിരുന്നു ഹിറ്റാച്ചിക്കുള്ളിൽ കുടുങ്ങിയത്. അതിൽ ഒരാളുടെ മൃതദേഹം തിങ്കളാഴ്ച പുറത്തെടുത്തിരുന്നു. രണ്ട് പേർ വടംകെട്ടിയിറങ്ങി സ്ഥലത്തെ പാറക്കഷ്ണങ്ങൾ നീക്കുന്ന നടപടിയാണ് പുരോഗമിക്കുന്നത്.