പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം

 

file image

Kerala

പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന് സുപ്രീംകോടതി മുൻകൂർ ജാമ്യം നൽകി

ഉപാധികളോടെ സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

ന്യൂഡൽഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അന്വേഷണ ഊദ്യോഗസ്ഥർ‌ എപ്പോൾ വിളിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാകണം. അന്വേഷണവുമായി സഹകരിക്കണം. ഉപാധികൾ ലംഘിച്ചാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു. കേസിനെ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും സുപ്രീംകോടതി അന്വേഷണ ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചു.

2024 ജൂണ്‍ 8ന് നഗരപരിധിയിലെ ഒരു വീട്ടിൽ വച്ച് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ 4 വയസുള്ള കുഞ്ഞിനെ ഉപദ്രവിച്ചെന്ന പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് പോക്സോ കേസെടുക്കുന്നത്. എന്നാൽ, ഒളിവിലാണെന്നു പറഞ്ഞ് പൊലീസ് നടനെ അറസ്റ്റ് ചെയ്തിരുന്നില്ല.

അന്വേഷണം തുടരുന്നതിനിടെ നടൻ കോഴിക്കോട് പോക്സോ കോടതിയിലും പിന്നീട് ഹൈക്കോടതിയെയും സമീപിച്ചുവെങ്കിലും രണ്ടിടത്തും ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഗുരുതരമായ കേസാണെന്നും ജാമ്യം നൽകരുതെന്നുമുളള സർക്കാർ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ഇതോടെയാണ് നടന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

75 വയസായവർ മാറിനിൽക്കണമെന്ന് മോഹൻ ഭാഗവത്; മോദിക്ക് 74!

ആലപ്പുഴയിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്

സർക്കാർ കീം റാങ്ക് പട്ടികയിൽ ഇടപെട്ടത് കുട്ടികൾക്ക് നീതി ഉറപ്പാക്കാൻ: മന്ത്രി ബിന്ദു

ഇലക്ട്രിക് വാഹനങ്ങൾക്ക് 'ബാറ്ററി പാസ്പോർട്ട്' വരുന്നു

യൂറോപ്പിൽ അത്യുഷ്ണം; മരിച്ചത് 2300 പേർ!