പോക്സോ കേസ്: കൂട്ടിക്കൽ ജയചന്ദ്രൻ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി

 

file image

Kerala

പോക്സോ കേസ്: കൂട്ടിക്കൽ ജയചന്ദ്രൻ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി

നടന്‍റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കാനിരിക്കേയാണ് സർക്കാരിന്‍റെ നീക്കം.

ന്യൂഡൽഹി: പോക്സോ കേസിലെ പ്രതിയും നടനുമായ കൂട്ടിക്കൽ ജയചന്ദ്രൻ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്നതായി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. നടന്‍റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കാനിരിക്കേയാണ് സർക്കാരിന്‍റെ നീക്കം. കുട്ടിയുടെ ബന്ധുവാണ് നടൻ ഭീഷണിപ്പെടുത്തുന്നതായി കാണിച്ചു കൊണ്ട് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് മുഖേന പരാതി നൽകിയിരിക്കുന്നത്.

ഈ പരാതിയാണ് സർക്കാർ കൈമാറിയിരിക്കുന്നത്. 4 വയസുകാരിയെ പീഡിപ്പിച്ച കേസിൽ കൂട്ടിക്കൽ ജയചന്ദ്രന്‍റെ അറസ്റ്റ് സുപ്രീം കോടതി തിങ്കളാഴ്ച വരെ തടഞ്ഞിരുന്നു. പിന്നീടത് ബുധനാഴ്ച വരെ നീട്ടി.

ജസ്റ്റിസ് ബി.വി. നാഗരത്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നടന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുക. സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകൻ ആർ. ബസന്ത് നടനു വേണ്ടി ഹാജരായേക്കാം.

യൂറോപ്പിൽ അത്യുഷ്ണം; മരിച്ചത് 2300 പേർ!

മനുഷ്യ- വന്യജീവി സംഘര്‍ഷം: നിയമത്തിന്‍റെ കരട് തയാറാകുന്നു

ഇലക്ട്രിക് വാഹനങ്ങളിൽ 'ബാറ്ററി പാസ്പോർട്ട്' സംവിധാനം നടപ്പാക്കാൻ ഒരുങ്ങി കേന്ദ്രം

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കാട്ടുപന്നികളെ കൊല്ലാൻ കർശന നിര്‍ദേശം